Wednesday, August 2, 2017

ബ്രസീലിൽ നിന്നൊരു ബ്ലാസ്റ്റേർസ് ആരാധകൻ

ഇത് മാത്യൂസ്.. ബ്രസീലുകാരനാണ്.. കാൽപ്പന്തുകളി ഹൃദയതാളമാക്കിയ കാനറികളുടെ നാട്ടിൽ നിന്ന് ഇദ്ദേഹം കേരളത്തിലെത്തിയത് കഥകളിസംഗീതം പഠിക്കാൻ.. കലാമണ്ഡലം ഗോപാലകൃഷ്ണൻ ആശാന്റെ കഥകളി സ്കൂളിൽ കുടുംബസമേതം പഠനം നടത്തുന്ന ഇദ്ദേഹം ഒഴിവു സമയങ്ങളിൽ ചെറുതുരുത്തി ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ഫുട്ബോൾ കളിക്കാനെത്തും.
ഇന്ന് കണ്ടത് നമ്മുടെ സ്വന്തം ബ്ലാസ്റ്റേർസിന്റെ ജേഴ്സിയുമായി.. കാരണം ചോദിച്ച അദ്ദേഹത്തിന്റെ സുഹൃത്തും സൗത്ത് സോക്കേർസ് പ്രതിനിധിയുമായ അബ്ദുൾ റസാക്കിനോട് മാത്യൂസ് പറഞ്ഞത് ഇങ്ങിനെ....

" ഇവിടെ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ ഫുട്ബോൾ പ്രേമത്തെ കുറിച്ചും ബ്രസീൽ അർജന്റീന ആരാധകരെ കുറിച്ചും അറിഞ്ഞിരുന്നു. എന്നാൽ അത് ഇത്രത്തോളമെന്ന് അറിഞ്ഞിരുന്നില്ല.
മലയാളികളുടെ സ്വന്തം ക്ലബിനെക്കുറിച്ചന്വേഷിച്ചപ്പോളാണ് കേരള ബ്ലാസ്റ്റേർസിനെ കുറിച്ചറിഞ്ഞതും യൂട്യൂബിൽ കളികൾ കണ്ടതും.. ഇനി എന്റെ ടീമും ഇതാണ്.. ഇത്തവണ ഐ എസ് എൽ കണ്ടേ തീരൂ... സ്റ്റേഡിയത്തിലെ ആ മഞ്ഞക്കടലിൽ അലിഞ്ഞ് കേരള ബ്ലാസ്റ്റേർസിനെ എനിക്ക് പ്രോത്സാഹിപ്പിക്കണം ഐ ലവ് കേരള ആന്റ് കേരള ബ്ലാസ്റ്റേർസ്..."
©സൗത്ത് സോക്കേഴ്‌സ് മീഡിയ വിങ്.
കൂടുതൽ ഫുട്ബോൾ വാർത്തകൾക്ക് 

0 comments:

Post a Comment

Blog Archive

Labels

Followers