Wednesday, August 2, 2017

ഐ ലീഗ്: ആസ്ട്രേലിയൻ താരം ആരിൻ വില്യംസ് നെറോക്ക എഫ് സിയിൽ



ഐ ലീഗ് അരങ്ങേറ്റം ഗംഭീരമാക്കാൻ ആദ്യ വിദേശ താരത്തെ സ്വന്തമാക്കി നെറോക്ക എഫ് സി. ആസ്ട്രേലിയൻ താരം ആരിൻ വില്യംസിനെയാണ് നെറോക്ക പാളയത്തിൽ എത്തിച്ചത്. 

23 കാരനായ വില്യംസ് ഇംഗ്ലീഷ് ക്ലബ്ബായ ബേൻലിയിലൂടെയാണ് കരിയർ ആരംഭിച്ചത്. അധികം അവസരങ്ങൾ ലഭിക്കാതെ വന്നതോടെ ഈ ഡിഫൻഡർ എ- ലീഗിലേക്ക് ചുവട് മാറി. എ ലീഗിൽ പെർത്ത് ഗ്ലോറിക്ക് വേണ്ടി ബൂട്ടിഞ്ഞു. 22 മത്സരങ്ങളിൽ വില്യംസ് പെർത്ത് ഗ്ലോറിക്ക് വേണ്ടി കളിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യൻ ഫുട്ബോളിലെ പുത്തൻ ക്ലബ്ബായ നെറോക്കയിൽ എത്തുന്നത്. ആസ്ട്രേലിയനായ വില്യംസിന്റെ അമ്മയുടെ കുടുംബവേരുകൾ മുംബൈയിലുണ്ട് 


ഐ ലീഗ് രണ്ടാം ഡിവിഷൻ ജേതാക്കളായ നെറോക്ക എഫ് സി മറ്റ് ക്ലബുകൾ ഭീഷണിയാകും എന്ന മുന്നറിയിപ്പാണ് നൽകുന്നത്. ഐ ലീഗിൽ കളിക്കുന്ന ആദ്യ മണിപ്പൂരി ക്ലബ്ബാണ് നെറോക്ക എഫ് സി.


© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers