ഐ എസ് എൽ ഡ്രാഫ്റ്റിൽ നിന്നും കോടികൾ സ്വന്തമാക്കി ഷില്ലോങ് ലജോങ്ങ്. ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ ക്ലബ് ട്രാൻസ്ഫർ വിപണിയിൽ നിന്നും ഇത്രയധികം പണം സ്വന്തമാക്കുന്നത്. 3 കോടിയിലേറെ രൂപ കഴിഞ്ഞ ഐ എസ് എൽ ഡ്രാഫ്റ്റിൽ നിന്നും ഷില്ലോങ് ലജോങ്ങിന് ലഭിച്ചത്.
ഐ എസ് എൽ ഡ്രാഫ്റ്റിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ താരങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ഉണ്ടായിരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് പോലുള്ള ഐ എസ് എൽ ക്ലബുകൾ ഡ്രാഫ്റ്റിൽ കൂടുതലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ താരങ്ങളെയാണ് സ്വന്തമാക്കിയത്. ഏഴോളം ഷില്ലോങ് ലജോങ്ങ് വൻ തുകയ്ക്ക് താരങ്ങളെയാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ വിവിധ ക്ലബ്ബുകൾ സ്വന്തം കൂടാരത്തിൽ എത്തിച്ചത്. അതുവഴി 3 കോടിയിലേറെ രൂപ സമ്പാദിക്കാൻ അവർക്ക് സാധിച്ചു.
ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ക്ലബ് ട്രാൻസ്ഫർ വിപണിയിലൂടെ ഇത്രയധികം പണം സ്വന്തമാക്കുന്നത്.
ഷില്ലോങ് ലജോങ്ങ് ഇന്ത്യൻ ഫുട്ബോളിന് ഒരു മാതൃകയാണ്. അക്കാദമികളിലൂടെ മികച്ച താരങ്ങളെ വികസിപ്പിച്ചെടുക്കുന്നത്. കഴിഞ്ഞ 5 വർഷമായി ഐ ലീഗിലെ സ്ഥിരം സാന്നിധ്യമാണ് ഷില്ലോങ് ലജോങ്ങ്. ഓരോ സീസണിലും മികച്ച താരങ്ങളെ മറ്റ് വൻ ക്ലബുകൾ ഷില്ലോങ് ലജോങ്ങിൽ നിന്നും വൻ തുകയ്ക്ക് സ്വന്തമാക്കുന്നത്. യൂറോപ്യൻ രീതിയിൽ മികച്ച അക്കാദമി പ്രവർത്തനം നടത്തുന്ന ഇന്ത്യയിൽ ഏക ക്ലബും ഷില്ലോങ് ലജോങ്ങാണ്.
ചിംഗ്ലെൻസേന,രുപേർട് നോൺഗ്രും, സാമുവൽ ഷദാപ്, പ്രീതം സിംഗ്, ബിപിൻ സിംഗ്, നിം ദോർജേ, ടമംഗ്, ഐസക് എന്നി യുവ താരങ്ങൾ ഷില്ലോങ് ലജോങ്ങിന്റെ പ്രോഡക്ടുകളാണ്. യുവ താരങ്ങളെ വളർത്തി കൊണ്ടു വരാനാണ് ക്ലബ് എന്നും മുന്ഗണന നൽകുന്നത് എന്നതിന് ഉദാഹരണമാണ് ഐ എസ് എൽ ഡ്രാഫ്റ്റിലെ ഈ താരങ്ങൾക്കുള്ള ഡിമാന്റ്.
ഷില്ലോങ് ലജോങ്ങ് ആണ് ഇന്ന് ഇന്ത്യൻ ഫുട്ബോളിന്റെ നെട്ടല്ല് എന്ന് പറയാം. വടക്ക് കിഴക്കൻ മേഖലയിൽ ഏറ്റവും വലിയ ഫുട്ബോൾ അക്കാദമി രൂപികരിക്കാൻ അവർ ഒരുങ്ങി കഴിഞ്ഞു. ഷില്ലോങിൽ ഇതിന്റെ ഭാഗമായി 31 ഏക്കർ ഭൂമി ക്ലബ് വാങ്ങിട്ടുണ്ട്.
ഇന്ത്യൻ ഫുട്ബോൾ വിപ്ലവം സൃഷ്ടിക്കുന്ന ഷില്ലോങ് ലജോങ്ങിന്റെ മുൻ പരിശീലകൻ താങ്ബൊയ് സിങ്ടൊ ബ്ലാസ്റ്റേഴ്സ് നിലയിലെത്തിയത് പ്രതീക്ഷയോടെയാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ കാണുന്നത്.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment