Tuesday, August 1, 2017

ഐ ലീഗിൽ വിദേശ താരങ്ങളുടെ എണ്ണം ആറായി വർദ്ധിപ്പിച്ചു



എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ച തീരുമാനത്തെ അംഗീകരിച്ചാണ്  ഫെഡറേഷൻ  ക്ലബ്ബുകൾക്ക്  6 വിദേശ താരങ്ങളെ  ഒപ്പുവയ്ക്കാൻ കഴിയുമെന്ന് തീരുമാനിച്ചു . ഇതിൽ ഒരാൾ  ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ കീഴിലുള്ള രാജ്യത്തായിരിക്കണം.
ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ , ചർച്ചിൽ ബ്രദേഴ്സ് എന്നിവരുൾപ്പടെയുള്ള ടോപ് ഡിവിഷൻ ലീഗ് ക്ലബ്ബുകളാണ്  ഇന്ത്യൻ സൂപ്പർ ലീഗിന് സമാനമായ  വിദേശ താരങ്ങളുടെ എണ്ണം  നൽകണമെന്ന് നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

മിനർവ പഞ്ചാബ്, ചെന്നൈ സിറ്റി എഫ്സി, ചാമ്പ്യൻമാരായ ഐസ്വാൾ എഫ്സി എന്നിവയുൾപ്പെടെ പല ഐ ലീഗ് ക്ലബ്ബുകളുമെല്ലാം ഈ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ കളിക്കാർക്ക് ഉന്നതതല ഡിവിഷൻ ലീഗിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന അഭിപ്രായ പ്രകടനമായിരുന്നു ഇത്. കഴിഞ്ഞ കാലങ്ങളിൽ ഐ ലീഗിൽ  ടീമിൽ 4 വിദേശ താരങ്ങളെയാണ്  അനുവദിച്ചിരുന്നത് , എ.എഫ്.സി ടൂർണമെന്റുകളിൽ ക്ലബുകൾക്ക് അനുവദിക്കാൻ അനുവദിച്ചിരുന്ന അതേ വിദേശ താരങ്ങളുടെ എണ്ണം.
വിഷയത്തെക്കുറിച്ച് എഐഎഫ്എഫ് എക്സിക്യൂട്ടീവ്  കമ്മീഷന് അയച്ചു, ഒടുവിൽ, അവർ താരങ്ങളുടെ എണ്ണം വർധിപ്പിക്കാൻ  തീരുമാനിച്ചു. ഓരോ ടീമിനും 6 പേർ സ്‌ക്വാഡിലും , 5 താരങ്ങൾക്ക് ആദ്യ പതിനൊന്നിൽ കളിക്കാനും പറ്റും .


നവംബറിൽ ഐ-ലീഗ് ആരംഭിക്കും, അതേ സമയം തന്നെയാണ്  ഐ എസ്‌ എല്ലും കിക്ക്‌ ഓഫ് ചെയ്യുന്നത്

0 comments:

Post a Comment

Blog Archive

Labels

Followers