ചെന്നൈ സിറ്റി എഫ് സി ഐ ലീഗിൽ ഒമ്പതാം സ്ഥാനക്കാർ ആയിരിക്കാം പക്ഷെ ഭാവിയിലേക്കുള്ള അടിസ്ഥാനം ഒരുക്കി നേട്ടങ്ങൾ കൊയ്യുകയാണ് ഈ ക്ലബ്ബ് . ചെന്നൈ ജവഹർലാൽ സ്റ്റേഡിയം ഐ എസ് എൽ ക്ലബ്ബായ ചെന്നൈയിൻ എടുത്തതോടെ കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഈ വർഷം ചെന്നൈ സിറ്റി എഫ് സി കോയമ്പത്തൂർ തങ്ങളുടെ തട്ടകമായ തെരഞ്ഞെടുത്തു . ഇത് നല്ലൊരു തീരുമാനം എന്ന് പറയട്ടെ ചെന്നൈയെ അപേക്ഷിച്ച് 65 ശതമാനമാണ് കാണികളുടെ എണ്ണത്തിൽ വർധനവ് വന്നത് .ഈ സീസണിൽ ശരാശരി 8300 ആരാധകർ ആണ് ഓരോ മത്സരങ്ങൾ കാണാൻ എത്തിയത് .ഐ എസ് എൽ ക്ലബ്ബായ ചെന്നൈയിൻ എഫ് സി ആണെങ്കിൽ കഴിഞ്ഞ സീസനേക്കാൾ കണികളിടെ എണ്ണത്തിൽ ഇടിവ് വന്നിട്ടുണ്ട് .
ചെന്നൈ സിറ്റിയുടെ ഏറ്റവും വലിയ നേട്ടം മികച്ച താരങ്ങളെ കണ്ടെത്തുന്നതിലാണെന്ന് പറയാം . കഴിഞ്ഞ സീസണിൽ കൂടെ ഉണ്ടായിരുന്ന കരഞ്ജിത് സിങ് , ധൻപാൽ ഗണേഷ് ,ച്ചാൾസ് ഡിസോസ ഇപ്പോൾ ഐ എസ് ക്ലബ്ബ്കൾ വേണ്ടി ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ച്ച വെച്ച് കൊണ്ടിരിക്കുകയാണ് . ഈ സീസണിൽ അത് പോലെ ലോക്കൽ താരങ്ങൾക്ക് അവസരം നൽകിയിരിക്കുകയാണ് - ആന്റണി , എഡ്വിന് സിഡ്നി , ദർമറാജ് എന്നിവർ .
പിന്നെ എടുത്ത് പറയേണ്ടത് അവരുടെ ക്യാപ്റ്റൻ 22 കാരനായ സൂസയ് രാജ് എല്ലാവരുടെയും നോട്ടപുള്ളി ആയിരിക്കുകയാണ് .ഒരു പക്ഷെ ഇന്ത്യൻ നാഷണൽ ടീം കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൻ നാഷണൽ ടീമിലേക്ക് ഈ താരത്തെ വിളിച്ചേക്കുമെന്ന് റിപോർട്ടുകൾ ഉണ്ട് .അവരുടെ മറ്റൊരു കഴിവായിരുന്ന നന്ദകുമാർ ഇപ്പോൾ ഡൽഹി ഡയനാമോസിന് വേണ്ടി തിളങ്ങി നിൽക്കുന്നു .
ഇപ്പോൾ പുതിയൊരു പദ്ദതി കൂടി ഒരുക്കുകയാണ് ചെന്നൈ സിറ്റി എഫ് സി . 2.25 കോടി രൂപയുടെ ലോകത്തര നിലവാരത്തിൽ കോയമ്പത്തൂർ സ്മാർട്ട് സിറ്റിയുമായി ചേർന്ന് സ്പോർട്സ് ഫെസിലിറ്റി ഒരുക്കുകയാണ് .2022-2023 ഇൽ ഇത് പൂർത്തിയാക്കാനാണ് നോക്കുന്നത് .ഐ ലീഗ് പോയിന്റ് പട്ടികയിൽ പിറകിയിലായിരിക്കാം പക്ഷെ ഭാവിയിലെ കഴിവുകളെ വാർത്തെടുക്കുന്നതിൽ ഇവർ മുമ്പിലാണ് .
0 comments:
Post a Comment