72ാംമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് മാർച്ച് 19 ന് കൊൽക്കത്തയിൽ തുടക്കമാകും. നിലവിലെ ജേതാക്കളായ പശ്ചിമ ബംഗാളും മണിപ്പൂരും തമ്മിലാണ് ഉദ്ഘാടനം മത്സരം.
10 ടീമുകൾ ഫൈനൽ റൗണ്ടിന് യോഗ്യത നേടിയ ടൂർണമെന്റിൽ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരങ്ങൾ. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർക്കാവും സെമിയിലേക്ക് മുന്നേറാൻ കഴിയുക.
ശക്തരായ പശ്ചിമ ബംഗാൾ, മണിപ്പൂർ, മഹാരാഷ്ട്ര എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് കേരളം. ചണ്ഡീഗഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
ഗ്രൂപ്പ് എ : പശ്ചിമ ബംഗാൾ, മണിപ്പൂർ, മഹാരാഷ്ട്ര, ചണ്ഡീഗഡ് കേരളം
ഗ്രൂപ്പ് ബി : ഗോവ, മിസോറം,
ഒഡീഷ, പഞ്ചാബ്, കർണാടക
0 comments:
Post a Comment