Thursday, February 22, 2018

സന്തോഷ് ട്രോഫി കേരളത്തിന്‌ ശക്തരായ എതിരാളികൾ


 
 ഈ വർഷത്തെ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ ടീമുകളെ തിരിച്ചപ്പോൾ കേരളം മരണ ഗ്രുപ്പിൽ. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാർ ആയ വെസ്റ്റ് ബംഗാൾ, 2013, 2014 വർഷങ്ങളിൽ സെമിയിൽ എത്തിയ മഹാരാഷ്ട്ര, വടക്കു കിഴക്ക് മേഖലയിലെ ശക്തർ ആയ മണിപ്പൂർ, ഇന്ത്യൻ ഫുട്‍ബോളിലെ പുതിയ ശക്തികൾ ആയ ചന്ദിഗ്രാ എന്നിവർ ആണ് ബി ഗ്രുപ്പിൽ കേരളത്തിന്റെ കൂടെ പോരാട്ടത്തിന് ഉള്ളത്. മാർച്ച്‌ 19 നു കൊൽക്കത്തയിൽ ആണ് മത്സരങ്ങൾ തുടങ്ങുന്നത്. കേരളത്തിന്റെ കോച് സതീവ് ബാലൻ ആണ് ക്യാപ്റ്റൻ രാഹുൽ വി രാജൂം തികഞ്ഞ പ്രതീക്ഷയിൽ ആണ്. ചെറുപ്പക്കാരുടെ ശക്തിയിൽ വിജയം നേടാൻ കഴിയും എന്നാണ് ഇവരുടെ പ്രതീക്ഷ. മാർച്ച്‌ 19 നു കേരളം ചന്ദിഗ്രായെ നേരിടും. 23 നു മണിപ്പൂരും 25 നു മഹാരാഷ്ട്രയും 27 നു ബംഗാളും ആയും ആണ് കേരളത്തിന്റെ കളികൾ. കഴിഞ്ഞ മാസം നടന്ന സൗത്ത് സോൺ  ഗ്രൂപ്പ്  മത്സരത്തിൽ  തമിഴ്നാടിനെ ഗോൾ ശരാശരിയിൽ മറികടന്നാണ് കേരളം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. "ഇത് ഫൈനൽ റൗണ്ട് ആണ് അതുകൊണ്ട് തന്നെ ശക്തർ ആയിരിക്കും എതിരാളികൾ. അതുകൊണ്ട് തന്നെ നമ്മൾ ജീവൻ മരണ പോരാട്ടം തന്നെ നടത്തും സെമിയിൽ എത്തുക എന്നതാണ് നമ്മളുടെ ആദ്യ ലക്ഷ്യം."മുൻ ഇന്ത്യൻ u19 കോച്ചായ സതീവ് ബാലൻ പറഞ്ഞു. കഴിഞ്ഞ വർഷം നമ്മൾ സെമിയിൽ ഗോവയോട് തോറ്റാണ് പുറത്തായത്.

0 comments:

Post a Comment

Blog Archive

Labels

Followers