നേരത്തെ ഫെഡറേഷൻ പ്രഖ്യാപിച്ചത് പോലെ 100 കോടി ചെലവിൽ ഇന്ത്യൻ ഫുടബോൾ ടീമിന് വേണ്ടി ലോകോത്തര നിലവാരമുള്ള നാഷണൽ സെന്റർ ഓഫ് എക്സെല്ലെന്സ് ഒരുക്കാൻ ജർമൻ ഫുട്ബോൾ അസോസിയേഷന്റെ (ഡി എഫ് ബി ) സഹായം തേടുകയാണ് ഇന്ത്യൻ ഫെഡറേഷൻ .ലോകോത്തര നിലവാരമുള്ള ട്രെയിനിങ് സെന്ററുകൾ , ഫുടബോൾ പ്രാക്ടീസ് കേന്ദ്രങ്ങൾ എന്നിങ്ങനെ പല പദ്ദതികളും ഇതിൽ ഉൾപ്പെടും .
ഇതിനെ കുറിച്ച് വിലയിരുത്താനായി എഐഎഫ്എഫ് സീനിയർ വൈസ് പ്രസിഡൻറ് സുബ്രതാ ദത്ത, മുൻ ജർമ്മൻ ക്യാപ്റ്റനും ഡിഎഫ്ബി ദേശീയ അക്കാദമി ചെയർമാനുമായ ഒലിവർ ബിയർഹോഫ്, ഡിഎഫ്ബി ജനറൽ സെക്രട്ടറി ഫ്രീഡ്രിക്ക് കർട്ടിയസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. SPOBIS - യൂറോപ്യൻ സ്പോർട്സ് ബിസിനസ് മീറ്റിൽ കഴിഞ്ഞ മാസം - ഡ്യൂസെൽഡോർഫിലായിരുന്നു ചർച്ച നടത്തിയത് . പരിശീലന കേന്ദ്രം കെട്ടിപ്പടുക്കുന്നതിൽ ഡി എഫ് ബിയുടെ അറിവുകൾ നേടാൻ കൂടിയായിരുന്നു കൂടി കാഴ്ച്ച .
ജർമ്മനിയും ഫ്രാങ്ക്ഫുർട്ടിൽ അക്കാദമി നിർമിക്കുന്നുണ്ട് , ഇതിന്റെ പ്രൊജക്റ്റ് ഹെഡ് ബിയർഹോഫിൽ നിന്ന് എക്സലൻസ് സെന്റർ പണിയാനുള്ള വിവരങ്ങൾ അറിയാൻ വേണ്ടിയാണ് ദത്ത കൂടി കാഴ്ച്ച നടത്തിയത് .
വെസ്റ്റ് ബംഗാൾ മുഖ്യ മന്ത്രി മമത ബാനർജീ 10 ഏക്കർ സ്ഥലം കൊൽക്കത്തിയിൽ നൽകാൻ വാഗ്‌ദാനം ചെയ്തത് കൊണ്ട് , അവിടെ ആയിരിക്കും ഈ പദ്ദതി ഒരുക്കുക .
0 comments:
Post a Comment