പൂനെയിൽ നടക്കുന്ന അണ്ടർ 13 ഐ ലീഗ് റെസ്റ്റ് ഓഫ് ഇന്ത്യ സോൺ ഗ്രൂപ്പ് ഡിയിൽ ഗോകുലം എഫ് സിക്ക് വീണ്ടും തോൽവി. അനന്തപൂർ സ്പോർട്സ് അക്കാദമിയാണ് ഗോകുലം എഫ് സിയെ കീഴടക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അനന്തപൂർ സ്പോർട്സ് അക്കാദമിയുടെ വിജയം.അനന്തപൂർ സ്പോർട്സ് അക്കാദമിക്കായി രാജ്കുമാർ ഇരട്ടഗോൾ നേടിയപ്പോൾ മുഹമ്മദ് അർഷാദിന്റെ വകയായിരുന്നു ഗോകുലം എഫ് സിയുടെ ആശ്വാസഗോൾ.
ഇന്ന് വൈകിട്ട് 3.30 ന് നടക്കുന്ന മത്സരത്തിൽ എം എസ് പി മലപ്പുറം ഫ്റ്റേഹ് ഹൈദരാബാദിനെ നേരിടും
0 comments:
Post a Comment