Wednesday, February 14, 2018

മാഡ്രിഡിലെ രാജാവും പാരീസിലെ സുൽത്താനും ഇന്ന് കൊമ്പ് കോർക്കുന്നു...ആര് വീഴും ആര് വാഴും




വാലന്റൈൻസ്  ദിനത്തിൽ സാന്റിയാഗോ ബെർണാബ്യൂവിലെ പുൽ നാമ്പുകളിൽ തീ പടർത്താൻ മാഡ്രിഡിന്റെ രാജകുമാരനും പാരീസിന്റെ സുൽത്താനും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ പ്രവചനങ്ങൾ അസാധ്യം. 
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജി- റയല്‍ മാഡ്രിഡ് പോരാട്ടം ശ്രദ്ധ പിടിച്ചു പറ്റുന്നതിനു കാരണം സൂപ്പര്‍ താരങ്ങളുടെ പോരാട്ടമെന്നതു കൊണ്ട് മാത്രമല്ല. മറിച്ച് ഇരുക്ലബുകളിലുമായി അണിനിരക്കുന്ന കോടീശ്വരന്മാരായ താരങ്ങളുടെ സാന്നിധ്യം കൊണ്ടു കൂടിയാണ്. രണ്ടു ടീമിലുമായി കളിക്കുന്നത് 1.2 ബില്യണ്‍ യൂറോയുടെ മൂല്യമുള്ള താരങ്ങളാണ്. ലാലീഗ മോഹങ്ങൾ തകർന്ന റയലിന് ഇത് ജീവന്മരണ പോരാട്ടമെങ്കിൽ  ആദ്യമായി യൂറോപ്പിന്റെ രാജാക്കന്മാരാകിനുള്ള പടപ്പുറപ്പാടിലാണ് പാരീസിലെ സൈന്യം. ഇരുവരും നേർക്കുനേർ വരുമ്പോൾ തീ പാറും പോരാട്ടത്തിനായി  കാത്തിരിക്കാം

0 comments:

Post a Comment

Blog Archive

Labels

Followers