ഐ ലീഗ് രണ്ടാം ഡിവിഷനിൽ ഇത്തവണ പതിനെട്ടു ടീമുകൾ പങ്കെടുക്കും. കേരള ബ്ലാസ്റ്റേർസ് ഉൾപ്പടെ ഐ എസ് എൽ കളിക്കുന്ന ടീമുകളുടെ റിസേർവ് ടീമുകൾക്ക് പുറമെ (എ ടി കെ , മുംബൈ സിറ്റി എഫ് സി , നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി ഒഴിച്ച് ) എഫ് സി കേരള അടക്കമാണ് അവസാന 18 ടീമുകളുടെ നിരയിൽ ഇടം പിടിച്ചിരിക്കുന്നത്.
രണ്ട് ഘട്ടങ്ങളായാണ് സെക്കന്റ് ഡിവിഷൻ മത്സരങ്ങൾ നടക്കുക. പ്രാഥമിക റൗണ്ടിൽ 18 ടീമുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാകും മത്സരങ്ങൾ. കേരത്തിന്റെ ടീമുകളായ കേരള ബ്ലാസ്റ്റേഴ്സും - എഫ് സി കേരളയും ഓരേ ഗ്രൂപ്പിൽ (ഗ്രൂപ്പ് ബി യിൽ ) കൊമ്പ് കോർക്കും . ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം മാർച്ച് 16നും എഫ് സി കേരളയുടെ മാർച്ച് 17 നും തുടങ്ങും .
ഹോം, എവേ രീതിയിലാകും മത്സരങ്ങൾ നടക്കുക. ബ്ലാസ്റ്റേഴ്സ് ഹോം മത്സരങ്ങൾ കൊച്ചിയിലും എഫ് സി കേരളയുടെ ഹോം മത്സരങ്ങൾ തൃശ്ശൂരും നടക്കും.ശേഷം ഒരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർക്ക് ഫൈനൽ റൗണ്ടിന് യോഗ്യത ലഭിക്കും. പക്ഷേ ഏതെങ്കിലും ഐ എസ് എല്ലിന്റെ റിസർവ് ടീമിനാണ് ആദ്യ രണ്ടു സ്ഥാനങ്ങൾ ലഭിച്ചാൽ അവരെ ഒഴിവാക്കി അടുത്ത ക്ലബ്ബിന് ഫൈനൽ റൗണ്ട് യോഗ്യത ലഭ്യമാകും. ഫൈനൽ റൗണ്ട് മത്സരങ്ങൾ ഒരു സെന്ട്രൽ വേദിയിലാകും നടക്കുക. അതിൽ വിജയിക്കുന്നവർക്ക് മെയിൻ ലീഗിന് യോഗ്യത ലഭിക്കും.
0 comments:
Post a Comment