ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ ഇത്തവണ പതിനെട്ടു ടീമുകൾ പങ്കെടുക്കും.എഫ് സി കേരളയെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഈ വർഷത്തെ രണ്ടാം ഡിവിഷൻ ദേശീയ ലീഗിലെ ടീമുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു. അഭ്യൂഹങ്ങൾക്ക് വിരാമമായി. ഇനി തയ്യാറെടുപ്പിന്റെ ദിനങ്ങൾ.
കേരള ബ്ലാസ്റ്റേർസ് ഉൾപ്പടെ ഐ എസ് എൽ കളിക്കുന്ന ടീമുകളുടെ സെക്കൻറ് ടീമുകൾക്ക് പുറമെ എഫ് സി കേരള അടക്കമാണ് അവസാന 18 ടീമുകളുടെ നിരയിൽ ഇടം പിടിച്ചിരിക്കുന്നത്.
കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് അവസാന ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. മത്സര രംഗത്തുണ്ടായിരുന്ന പല ടീമുകളെയും പിന്തള്ളാൻ എഫ് സി കേരളയുടെ ഘടനയും ജൂനിയർ ടീമുകളും സോക്കർ സ്കൂളും എല്ലാം ഗണ്യമായി സഹായിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നും സെക്കന്റ് ഡിവിഷനിലേക്ക് ഒരു ടീം വേണം എന്ന കേരള ഫുട്ബോൾ അസോസിയേഷന്റെ ശക്തമായ വാദവും എഫ് സി കേരളക്ക് അനുഗ്രഹമായി.
കേരള ബ്ലാസ്റ്റേഴ്‌സ് സെക്കന്റ് ഡിവിഷനിൽ കളിക്കാനായി ടീമിനെ തയ്യാറാക്കും .
പ്രീ സീസണിൽ രണ്ട് അഖിലേന്ത്യാ ഫൈനലുകളടക്കം മൂന്ന് ട്രോഫികൾ നേടിക്കൊണ്ട് എഫ്സി കേരള ടീം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
മുൻ ഇന്ത്യൻ കോച്ചും എഫ് സി കേരള ടെക്നിക്കൽ ഡയറക്ടറുമായ ശ്രീ നാരായണ മേനോൻ, ചീഫ് കോച്ചും മുൻ സന്തോഷ് ട്രോഫി ഗോൾകീപ്പറുമായ ശ്രീ.ടി.ജി.പുരുഷോത്തമൻ, ടീം മാനേജറും കോച്ചുമായ ശ്രീ നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് ടീമിന്റെ പടയൊരുക്കം നടക്കുന്നത്.
എഫ് സി കേരള എല്ലാ അഭ്യുദയകാംക്ഷികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നതോടൊപ്പം വരും നാളുകളിലും എഫ് സി കേരളയെ പിന്തുണക്കണമെന്നും പ്രാർത്ഥിക്കുന്നു....
രണ്ട് ഘട്ടങ്ങളായാണ് സെക്കന്റ് ഡിവിഷൻ മത്സരങ്ങൾ നടക്കുക. പ്രാഥമിക റൗണ്ടിൽ 18 ടീമുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചികും മത്സരങ്ങൾ. ഹോം, എവേ രീതിയിലാകും മത്സരങ്ങൾ നടക്കുക. ശേഷം ഒരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർക്ക് ഫൈനൽ റൗണ്ടിന് യോഗ്യത ലഭിക്കും. പക്ഷേ ഏതെങ്കിലും ഐ എസ് എല്ലിന്റെ റിസർവ് ടീമിനാണ് ആദ്യ രണ്ടു സ്ഥാനങ്ങൾ ലഭിച്ചാൽ അവരെ ഒഴിവാക്കി അടുത്ത ക്ലബ്ബിന് ഫൈനൽ റൗണ്ട് യോഗ്യത ലഭ്യമാകും.
മൂന്ന് വിദേശ താരങ്ങളെ മാത്രമാകും ടീമുകൾക്ക് ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ കളിപ്പിക്കാൻ അവസരം.
ഫൈനൽ റൗണ്ട് മത്സരങ്ങൾ ഒരു സെന്ട്രൽ വേദിയിലാകും നടക്കുക. അതിൽ വിജയിക്കുന്നവർക്ക് മെയിൻ ലീഗിന് യോഗ്യത ലഭിക്കും.
0 comments:
Post a Comment