Tuesday, February 27, 2018

ഐ ലീഗ് വേർസ്സ് ഐ എസ്‌ എൽ ; ആര് നേടി ??




 2017/18 സീസണിൽ ഒറ്റ ലീഗ് എന്ന ആശയം മുൻനിർത്തി  ഫിഫ - എ എഫ് സി അനുമതിയതോടെ ഇന്ത്യൻ ഫുട്‍ബോൾ ഫെഡറേഷൻ ഐ ലീഗ് ടീമുകളും ആയി ലയന ചർച്ച നടത്തുകയും  ലയനം ഐ ലീഗ് ക്ലബുകളുടെ എതിർപ്പിനെ തുടർന്നു  പരാജയപ്പെട്ടതോടെ രണ്ട് ലീഗ് സമാന്തരമായി ഇപ്പോൾ നടന്നു വരുന്നു  . ഈ രണ്ട് ലീഗുകളുടെ ഒരു താരതമ്യം നമുക്ക് നോക്കാം .

ആദ്യം തന്നെ പറയട്ടെ ഐ എസ്‌ എല്ലിന്റെ പണ കൊഴുപ്പ് കൊണ്ട് തന്നെ സുനിൽ ഛേത്രി അടക്കം ഇന്ത്യൻ ഫുട്ബോളിലെ മികച്ച താരങ്ങൾ ഒക്കെ ഐ എസ്‌ എല്ലില്ലാണ് കളിക്കുന്നത് .സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം നോക്കിയാൽ ഐ എസ്‌ എൽ ഈ സീസണിൽ വൻ ഇടിവാണ് വന്നിരിക്കുന്നത് , മറിച്ച് ഐ ലീഗിൽ കൂടുകയും ചെയ്തു . ഐ എസ്‌ എല്ലിലെ ആവറേജ് അറ്റെൻഡൻസ് ഇതുവരെ 14856ഉം ഐ ലീഗ് 9670ഉം .



ഐ എസ്‌ എൽ മികച്ച ക്വാളിറ്റിയുള്ള  വലിയ സ്റ്റേഡിയങ്ങൾ ഉപയോഗിച്ചപ്പോൾ ഐ ലീഗിൽ പലതും മോശമായ ഗ്രൗണ്ടുകളായിരുന്നു.ഐ എസ്‌ എല്ലിന്റെ മാർക്കറ്റിങ്ങിനെ കുറിച്ച് പറയേണ്ടതില്ലല്ലോ , ഐ ലീഗ് ആണെങ്കിൽ മാർക്കറ്റിംഗിൽ ഐ എസ്‌ എല്ലിന്റെ ഏഴ് അയലത്ത് പോലും എത്തിയിട്ടില്ല .

ടെലിവിഷൻ വ്യൂർഷിപ്പിൽ മാർക്കറ്റിങ് കൊണ്ടും പ്രാഥമിക സമയമായ രാത്രി 8 മണിക്ക് മത്സരം ആയതിനാലും ഐ എസ്‌ എൽ തന്നെ 
മുന്നിൽ . ഐ ലീഗ് ആണെങ്കിൽ ഉച്ചക്ക് 2 മണിക്കുള്ള മത്സരങ്ങൾ ഇതിൽ കൊൽക്കത്തൻ ഡെർബിയും ഉൾപ്പെടും ഇത് വ്യൂവേർഷിപ്പ് കുറച്ചിട്ടുണ്ട് . പക്ഷെ ഐ ലീഗിന് സന്തോഷിക്കാവുന്ന കാര്യം ഉച്ചക്ക് മത്സരങ്ങൾ നടത്തിയിട്ടും ആവറേജ് അറ്റെൻഡൻസിൽ വർധനവ് വന്നതാണ് .
കൊൽക്കത്തൻ വമ്പൻമാർക്ക് കൂടുതൽ മത്സരങ്ങളിൽ അവരുടെ സ്റ്റേഡിയം കൂടിയായ സാൾട് ലേക്ക് ഐ എസ്‌ എല്ലിന് വിട്ട് കൊടുക്കേണ്ടി വന്നു .


സൗത്ത് ഇന്ത്യയിൽ ഐ എസ് എൽ തന്നെ മേധാവിത്യം .ഗോകുലത്തിനേക്കാൾ കേരള ബ്ലാസ്റ്റേഴ്സിന് തന്നെയാണ് കൂടുതൽ ആരാധക പിന്തുണയുള്ളത് . ഗോകുലത്തിന്റെ ആദ്യ മത്സരം ഒഴിച്ച് ബാക്കിയുള്ള മത്സരങ്ങളിൽ കോഴിക്കോട് ആളുകൾ കുറവായിരുന്നു , ഇത് മത്സരങ്ങൾ കൂടുതലും  ഉച്ചക്ക് രണ്ട് മണിക്ക് ആയതിനാലാണ് . ബെംഗളൂരു എഫ് സി ഐ എസ്‌ എല്ലിൽ  വന്നത് കൂടുതൽ നേട്ടം ലഭിച്ചു . ചെന്നൈയിൽ ഐ ലീഗ് ക്ലബ്ബായ ചെന്നൈ സിറ്റി എഫ് സിയെക്കാൾ ചെന്നൈയിൻ എഫ് സി തന്നെ കൂടുതൽ ആരാധക പിന്തുണ . പക്ഷെ ഗ്രാസ്സ്റൂട്ടിലും പല താരങ്ങളെ വളർത്തിയെടുത്ത് ഐ എസ്‌ എല്ലിന് ലോണിലും മറ്റും നൽകിയതിൽ ചെന്നൈ സിറ്റി തന്നെ മുമ്പിൽ .



ഇങ്ങനെ ഒക്കെ താരതമ്യം ചെയ്യുമ്പോൾ പല ചോദ്യങ്ങളും ഉയരും ഐ ലീഗ് ഓ ഐ എസ്‌ എല്ലോ .. ആര് നേടി ? ഐ എസ്‌ എല്ലിൽ കാണികളുടെ എണ്ണത്തിലെ ഇടിവും ഇന്ത്യൻ ആരോസ് ഉൾപ്പെടുന്ന ഐ ലീഗ് ശരാശരി കാണികളുടെ എണ്ണത്തിൽ വർധനവ് വന്നതും ഈ സീസണിൽ ഐ എസ്‌ എല്ലിന്റെ നടത്തിപ്പിനെ ചോദ്യം ചെയ്യുന്നു . ഒരു പക്ഷെ ഐ ലീഗിനെ പലരും വിമർശിച്ചപ്പോഴും ഈ സീസണിൽ എല്ലാവരെയും കഴിഞ്ഞ സീസണെ അപേക്ഷിച്ച് തിരുത്തി പറയിപ്പിച്ചിരിക്കുകയാണ് ഐ ലീഗ് .

ഏതായാലും ഇന്ത്യൻ ഫുട്ബോളിന് ഒറ്റ ലീഗ് എന്ന ആശയം വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു . സൂപ്പർ കപ്പ് പോലെ പതിനാറോളം ടീമുകളെ ഉൾപ്പെടുത്തിയുള്ള ഒരു ടോപ് ഡിവിഷൻ ലീഗ്  നമുക്ക് അടുത്ത സീസണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം .

0 comments:

Post a Comment

Blog Archive

Labels

Followers