Saturday, February 24, 2018

വിജയവഴിയിൽ തുടരാൻ ഗോകുലം കേരള




ഐ ലീഗിൽ വമ്പന്മാരെയെല്ലാം കീഴടക്കി അപ്രതീക്ഷിത കുതിപ്പ് നടത്തുന്ന ഗോകുലം കേരള എഫ് സി ഇന്ന് ചർച്ചിൽ ബ്രദേഴ്സിനെ നേരിടും. മികച്ച ഫോമിൽ കളിക്കുന്ന ഗോകുലം അവസാന മൂന്ന് കളികളിൽ തോൽവി അറിയാതെയാണ് മുന്നേറുന്നത്. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മിനർവ്വ പഞ്ചാബ് എന്നീ വമ്പന്മാരെയെല്ലാം ഗോകുലത്തിന്റെ പോരാട്ട വീര്യത്തിന് മുന്നിൽ തലകുനിച്ചവരാണ്. 15 കളിയിൽ നിന്നും 19 പോയിന്റുമായി ഏഴാമതാണ് ഗോകുലം കേരള എഫ് സി. ഇന്ന് വിജയിച്ചു സൂപ്പർ കപ്പ് യോഗ്യതയാണ് ടീം ലക്ഷ്യമിടുന്നത്. 16 കളിയിൽ നിന്നും 16 പോയിന്റുമായി ഒന്പതാമതാണ് ചർച്ചിൽ ബ്രദേഴ്സ്. ചർച്ചിലിന്റെ തട്ടകത്തിൽ വൈകീട്ട് 5.30 നാണ് മത്സരം. മുമ്പ് ഇരുടീമുകളും കോഴിക്കോട് ഏറ്റുമുട്ടിയപ്പോൾ കോഫിയുടെ ഇഞ്ചുറി ടൈം ഗോളിൽ ചർച്ചിൽ 3-2 ന് ഗോകുലം കേരള എഫ് സിയെ കീഴടക്കിയിരുന്നു

0 comments:

Post a Comment

Blog Archive

Labels

Followers