ഐ എസ് എൽ - ഐ ലീഗ് ടീമുകളെ ഉൾപെടുത്തി ഒരു പരീക്ഷണ ടൂർണമെന്റിനാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പദ്ദതി ഇട്ടിരുന്നത് . ഐ എസ് എൽ,ഐ ലീഗ് എന്നീ ലീഗുകളിലെ 16 ടീമുകളെ ഒരുമിപ്പിച്ചാകും ടൂർണമെന്റ് സംഘടിപ്പിക്കുക. ഫെഡറേഷൻ കപ്പിന് പകരമായിട്ടായിരിക്കും സൂപ്പർ കപ്പിന്റെ കടന്നു വരവ്. ഐ എസ് എലിൽ നിന്നും ഐ ലീഗിൽ നിന്നും ആദ്യ ആറു സ്ഥാനകാർക്കായിരിക്കും സൂപ്പർ കപ്പിലേക്ക് നേരിട്ടു യോഗ്യത ലഭിക്കുക. ശേഷിക്കുന്ന നാല് സ്ലോട്ടുകളിലേക്കുള്ള ടീമുകളെ ഐ എസ് എല്ലിലെയും ഐ ലീഗിലെയും ടീമുകളെ ഉൾപെടുത്തിയുള്ള യോഗ്യത റൗണ്ടിലൂടെയാകും തീരുമാനിക്കുക.
16 ടീമുകളെ 4 ഗ്രൂപ്പുകളാക്കി തിരിച്ചു ഗ്രൂപ്പ് ജേതാക്കൾക്കാകും സെമിയിലേക്ക് മുന്നേറാൻ സാധിക്കുക.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഏപ്രിൽ ഒന്നു മുതൽ 30 വരെയാണ് ടൂർണമെന്റ് സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നത്.എന്നാൽ ഇതിന് തടസ്സമായാണ് ഐ പി എൽ വന്നിരിക്കുന്നത് . ഐ പി എൽ (ക്രിക്കറ്റ് ) കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഈ സീസണിൽ സ്റ്റാർ സ്പോർട്സിനാണ് സംപ്രേക്ഷണ അവകാശം .എന്നാൽ ഐ പി എല്ലിന് സമാന്തരമായി സൂപ്പർ കപ്പ് നടത്താൻ രണ്ടിന്റെയും സംപ്രേക്ഷണ അവകാശമുള്ള സ്റ്റാർ സ്പോർട്സ് തയ്യാർ അല്ല എന്നാണ് ഒരു ബംഗാളി പത്രം റിപ്പോർട്ട് ചെയ്‌തത് .
ഇതിന് പ്രദാന കാരണമായി സ്റ്റാർ സ്പോർട്സ് പറയുന്നത് ഐ പി എല്ലും സൂപ്പർ കപ്പും ഒന്നിച്ച് നടത്തിയാൽ സൂപ്പർ കപ്പിനുള്ള വ്യൂവേർഷിപ്പ് കുറയും , ഇത് സൂപ്പർ കപ്പിനെ മോശമായി ബാധിക്കും .സ്റ്റാർ സ്പോർട്സ് ആഗ്രഹിക്കുന്നത് മാർച്ച് 8ന് സൂപ്പർ കപ്പ് തുടങ്ങാം എന്നാണ് , പക്ഷെ ഇതിനും തടസ്സമുണ്ട് .മാർച്ച് 19 മുതൽ മാർച്ച് 27 വരെ ഫിഫ മത്സരങ്ങൾക്കുള്ള തിയതി ആണ് . മാർച്ച് 27ന് ഇന്ത്യ കിർഗിസ്ഥാൻ തമ്മിലുള്ള എ എഫ് സി കപ്പ് യോഗ്യത മത്സരം ഉണ്ട് . കൂടാതെ മാർച്ച് 21ന് ഇന്ത്യ ഒരു സൗഹൃത മത്സരവും പദ്ദതി ഇടുന്നുണ്ട് . അത് കൊണ്ട് തന്നെ നാഷണൽ ടീമിന്റെ മത്സരങ്ങൾ നടക്കുന്ന വേളയിൽ സൂപ്പർ കപ്പ് നടത്താനും ബുദ്ദിമുട്ടാണ് .സൂപ്പർ കപ്പിന്റെ ഭാവിയെ കുറിച്ചുള്ള അന്തിമ തീരുമാനം എ ഐ എഫ് എഫ് ലീഗ് കമ്മിറ്റി എടുക്കും .
0 comments:
Post a Comment