ഐ എസ് എല്ലിൽ ശനിയാഴ്ച നടക്കുന്ന മൽസരത്തിൽ, ഗുവാഹട്ടിയിലെ ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ കേരളാ ബ്ലാസ്റ്റേർസ് ആതിഥേയരായ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. പ്ലേഓഫ് സ്ഥാനത്തേക്ക് യോഗ്യത നേടാൻ കഴിയാതെ പോയ ആതിഥേയർ അഭിമാനം കാത്തു സൂക്ഷിക്കുന്നതിന് വേണ്ടിയായിരിക്കും ഇന്ന് ബൂട്ടണിയുക. സ്വന്തം തട്ടകത്തിൽ, സ്വന്തം കാണികളുടെ മുൻപിൽ മികച്ചൊരു പ്രകടനം കാഴ്ച വെക്കുന്നതിനായിരിക്കും അവർ ലക്ഷ്യമിടുക. ഇരു വട്ടം ഫൈനൽ കണ്ട കേരള ടീമിനാകട്ടെ, പ്ലേഓഫ് സ്ഥാനത്തിനായി ഇനിയും പ്രതീക്ഷകൾ ബാക്കി നിൽക്കുന്നു. എന്നാൽ, ബാക്കിയുളള എല്ലാ മൽസരങ്ങളിലും വിജയിച്ചേ തീരൂ എന്ന നിലയിലാണ് അവർ എന്നു മാത്രം. കഴിഞ്ഞ മൂന്ന് മൽസരങ്ങളിൽ നിന്ന് ഏഴ് പോയിന്റുകൾ സമ്പാദിച്ച കേരളത്തിന്, ഈ മൽസരത്തിൽ ഡേവിഡ് ജെയിംസ് ടീമിന് പകർന്നു നൽകിയിട്ടുളള പുത്തനുണർവ്വ് മുതലാക്കി ഒരു വിജയം കൈപ്പിടിയിലൊതുക്കുക എന്നതിൽ കുറഞ്ഞ് മറ്റൊരു ലക്ഷ്യവും മുന്നിൽക്കാണുന്നില്ല.
ഈ സീസണിൽ ഏറ്റവും കൂടുതൽ തോൽവി (10) വയങ്ങിയ എന്ന വിശേഷണവുമായാണ് നോർത്ത് ബൂട്ട് കെട്ടുന്നത്. കേരളമാകെട്ടെ ഏറ്റവും കൂടുതൽ സമനില (6) വയങ്ങിയ ടീമുമാണ്
ഇരു ടീം നേർക്ക് നേർ വന്നപ്പോൾ 7 മത്സരങ്ങളിൽ നിന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 2 വിജയവും കേരളാ ബ്ലാസ്റ്റേഴ്‌സ് 4 വിജയവും നേടി 1 മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു.നേരത്തെ കൊച്ചിയിൽ ഇരുവരും ഏറ്റ് മുട്ടിയപ്പോൾ സീ.കെ വീനീതിന്റ്റെ ഗോളിൽ ഏക ഏകപക്ഷീയമായ ഒരു ഗോളിന് കേരളം ജയിച്ചിരുന്നു.
0 comments:
Post a Comment