Tuesday, February 20, 2018

അറുപതിനായിരതോളം പ്രഫഷണൽ ഫുട്‌ബോളർമാരെ ഒരുക്കാൻ പൈലറ്റ് പ്രോജക്ടുമായി AIFF.




ഇന്ത്യൻ ഫുട്ബോളിനെ അലട്ടുന്ന യഥാർത്ഥ പ്രശ്‌നം യൂത്ത് ഫുട്ബോൾ ആണ് , 6 മുതൽ 13 വയസ്സ് വരെയുള്ള കുട്ടികൾ ഫുട്ബാൾ പരിശീലനം നേടുന്നില്ല എന്നതാണ് ഇന്ത്യൻ  ഫുട്ബാൾ ഇത് വരെ പഠിച്ച പാഠം. ഇതിന് ചെറിയ രീതിയിൽ ഫെഡറേഷൻ മാറ്റം വരുത്തി തുടങ്ങി കഴിഞ്ഞു . 2017 മുതൽ വിവിധ പ്രായ പരിധിയിലായി (U 13, U15 , U 18 ) എഫ് എഫ് യൂത്ത് ലീഗ് തുടങ്ങിയിട്ടുണ്ട് . നിലവിൽ രാജ്യത്ത് നിന്ന് 203 ടീമുകൾ മാത്രമാണ് ടൂർണമെന്റുകളിൽ ഉള്ളത് .


പക്ഷെ ഇത് 140 ഓളം അക്കാദമികൾ ഉള്ള കേരളത്തിൽ നിന്ന് പോലും യൂത്ത് ലീഗുകളിൽ പങ്കെടുക്കുന്നത് വിരലിൽ എണ്ണാവുന്ന ടീമുകൾ മാത്രമാണ് . ഇതിന്റെ പ്രധാന കാരണം ഇത് രണ്ടോ മൂന്നോ  സംസ്ഥാനങ്ങളിൽ നിന്ന് സോണൽ തലത്തിൽ നടത്തുന്നത് കൊണ്ടാണ് . അങ്ങനെ വരുമ്പോൾ ചെറിയ അക്കാദമികൾക്ക്  ചിലവേറിയതിനാൽ ടൂർണമെന്റിൽ പങ്കെടുക്കുന്നില്ല .


ഇതിന് പരിഹാരമായാണ് കൂടുതൽ ടീമുകളെ ഉൾപ്പെടുത്താൻ വേണ്ടി ഫെഡറേഷൻ പൈലറ്റ് പ്രൊജക്റ്റ് ഒരുക്കുന്നത് . മോഡൽ പ്രകാരം ടൂർണമെന്റുകൾ ഇനി മുതൽ സ്റ്റേറ്റ് ലെവൽ അല്ലെങ്കിൽ ഡിസ്ട്രിക്ട്ട് ലെവൽ കോമ്പറ്റിഷൻ ആയിരിക്കും . അങ്ങനെ വരുമ്പോൾ യാത്രകളും മറ്റു ചിലവും കുറയും . നിലവിൽ 4-5 സംസ്ഥാങ്ങളിലായിരിക്കും പദ്ധതി ആദ്യം നടപ്പാക്കുക . പിന്നീട് കൂടുതൽ സംസ്ഥാങ്ങളിൽ വ്യാപിപ്പിക്കും .4-5 വർഷത്തിനുള്ളിൽ 60000 ത്തോളം വരുന്ന കുട്ടികളെ പ്രൊഫഷണൽ ഫുട്ബാളറായി ഒരുക്കാനാണ് ലക്ഷ്യമിടുന്നത് .

0 comments:

Post a Comment

Blog Archive

Labels

Followers