മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരവും നിലവിൽ ബംഗളൂർ എഫ്.സി യുടെ പ്രതിരോധ നിരയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന രാഹുൽ ഭേക്കെയുമായുള്ള കരാർ BFC മൂന്ന് വർഷത്തെക്ക് കൂടി നീട്ടി. ഇതോടെ 2021 മെയ് വരെ ഭേക്കെയുടെ സേവനം നീലപ്പടക്ക് ലഭ്യമാകും.
27 കാരനായ രാഹുൽ ഭേക്കെ മുംബൈ സ്വദേശിയാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന ISL ഡ്രാഫ്റ്റിലൂടെയാണ് രാഹുൽ നീലപ്പടയുടെ ഭാഗമായത്.
മൂന്ന് വർഷം കൂടി രാജ്യത്തെ ഏറ്റവും മികച്ച പ്രൊഫഷണൽ ക്ലബ്ബിന്റെ ഭാഗമായി തുടരാൻ സാധിക്കുന്നതിൽ തനിക്ക് അതിയായ സന്ദോഷമുണ്ടെന്നും സഹതാരങ്ങളും, മാനേജ്മെന്റും എലാതിനുമുപരി ആരാധകരും മികച്ച പിന്തുണയാണ് തനിക്ക് നൽകുന്നതെന്നും കരാർ ഒപ്പുവെച്ചതിന് ശേഷം ഭേക്കെ അഭിപ്രായപ്പെട്ടു.
ഈ സീസണിൽ ബാംഗളൂരു എഫ്.സിക്കു വേണ്ടി 20 മത്സരങ്ങളിൽ കളിക്കുകയും അതിൽ 19 മത്സരങ്ങളിൽ ആദ്യ പതിനൊന്നിൽ ഇടം പിടിക്കുകയും ചെയ്ത രാഹുൽ എ.എഫ്.സി കപ്പിൽ നീലപ്പടക്കായി രണ്ട് ഗോളുകളും നേടി.
0 comments:
Post a Comment