2005 മുതൽ തന്നെ ജർമൻ ഫുട്ബോൾ അസോസിയേഷനും (ഡി എഫ് ബി ) ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും പാർട്ണർഷിപ്പ് ഉള്ളതാണ് .ഇതിന്റെ ഭാഗമായി എക്സ്ചേഞ്ച് പ്രോഗ്രാമുകളും, കോച്ച് മാരുടെ പഠനവും , പ്രീ സീസൺ പര്യടനങ്ങളും നടത്താൻ ജർമൻ അസോസിയേഷൻ തയ്യാറായി നിൽക്കുകയാണ് .
ഇതിന്റെ ഭാഗം കൂടിയായിരുന്നു നാഷണൽ സെന്റർ ഓഫ് എക്സെല്ലെന്സ് ഒരുക്കാൻ എഐഎഫ്എഫ് സീനിയർ വൈസ് പ്രസിഡൻറ് സുബ്രതാ ദത്ത, മുൻ ജർമ്മൻ ക്യാപ്റ്റനും ഡിഎഫ്ബി ദേശീയ അക്കാദമി ചെയർമാനുമായ ഒലിവർ ബിയർഹോഫ്, ഡിഎഫ്ബി ജനറൽ സെക്രട്ടറി ഫ്രീഡ്രിക്ക് കർട്ടിയസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നത് . SPOBIS - യൂറോപ്യൻ സ്പോർട്സ് ബിസിനസ് മീറ്റിൽ കഴിഞ്ഞ മാസം - ഡ്യൂസെൽഡോർഫിലായിരുന്നു ചർച്ച നടത്തിയത് .
ഈ കൂടിക്കാഴ്ച്ച വിജയകരമായിരുന്നു , അത് കൊണ്ട് തന്നെയാണ് ബൊറൂസിയ ഡോർട്മുണ്ട് ഇന്ത്യൻ ഫുട്ബോൾ മാർകെറ്റിൽ നിക്ഷേപിക്കാൻ ഒരുക്കമായത് .ഇന്ത്യൻ ക്ലബ്ബ്മായും പാർട്ണർഷിപ്പിനും ശ്രമിക്കും . ഇതിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ ജർമൻ ക്ലബ് അവരുടെ ഏറ്റവും ഉയർന്ന പ്രധിനിധികളെ ഇന്ത്യ സന്ദർശിക്കാൻ ഉടൻ അയക്കും . വിവിധ സ്റ്റേക്ക് ഹോൾഡേഴ്‌സുമായും സ്പോൺസേഴ്‌സുമായും കൂടി കാഴ്ച്ച നടത്തും . ഇതിനെ സംബന്ധിച്ച അനുവദി ലഭിക്കാൻ എ ഐ എഫ് എഫിന് കത്ത് അയച്ചും കഴിഞ്ഞു . ഒരു പക്ഷെ ഭാവിയിൽ പ്രീ സീസൺ മത്സരം നടത്താൻ കൂടി പദ്ദതിയുണ്ട് ബുറൂസിയാ ഡോർട്മുണ്ടിന് .
porattangane poratte......
ReplyDelete