ആശാന്റെ പതനത്തിനായി പ്രാർത്ഥിച്ചവർക്ക് സന്തോഷിക്കാൻ ഇനിയും കാത്തിരിക്കണം. ആദ്യ പകുതിയുടെ 32 ആം മിനിറ്റിൽ ജംഷഡ്‌പൂരിന്റെ വെല്ലിങ്ടൺ പ്രിയോറി ബോക്സിന് വെളിയിൽ നിന്നും തൊടുത്ത റോക്കറ്റ് തുളച്ചു കയറിയത് ചെന്നൈ ഗോൾപോസ്റ്റിനൊപ്പം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഇടനെഞ്ചിലേക്ക് കൂടി ആയിരുന്നിരിക്കണം. ഗോൾ നേടിയത്തിന് ശേഷം പ്രതിരോധത്തിൽ ഊന്നി കളിച്ച ജംഷഡ്പൂർ 88 ആം മിനിട്ടുവരെ മത്സരം മുൾമുനയിൽ നിറുത്തി. 88 ആം മിനിറ്റിൽ ചെന്നൈ എഫ്.സിക്ക് അനുകൂലമായി ലഭിച്ച കോർണർ ആശാന്റെ തന്ത്രങ്ങൾക്കേറ്റ കനത്ത തിരിച്ചടിയായി.
മിഹേലിച്ച് ബോക്സിലേക് ഉയർത്തി നൽകിയ പന്ത് രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ കേരളതിന്റെ സ്വന്തം ഹെഡ്മാസ്റ്റർ മുഹമ്മദ് റാഫിച്ചയുടെ മസ്തകത്തിൽ തട്ടി സുബ്രതോ പോളിനെ കാഴ്‌ചകാരനാക്കി ജംഷാഡ്പൂരിന്റെ ഗോൾ വലകളേ ചുംബിച്ചപ്പോൾ ചെന്നൈ ആരാധകരേക്കാൾ കൂടുതൽ സന്തോഷവും ഒരു ഇടക്കാല ആശ്വാസവും നൽകുന്നത് ലീഗിൽ അഞ്ചാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്‌സിനാവും.
മത്സരം സമനിലയിൽ കലാശിച്ചതോടെ 16 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ചെന്നൈയിൻ എഫ്. സി മൂന്നാം സ്ഥാനതും. 16 മത്സരങ്ങളിൽ നിന്ന് തന്നെ 26 പോയിന്റുമായി ടാറ്റ ജംഷഡ്‌പൂർ നാലാമതും രണ്ട് പോയിന്റ് അകലെ 24 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതും ആണ് നിലവിൽ.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്.
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/
0 comments:
Post a Comment