ഫിഫ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം 2017 ഇൽ ഏറ്റവും കൂടുതൽ പുറത്ത് നിന്നുള്ള താരങ്ങളുടെ ട്രാൻസ്ഫറുകൾ നടന്നത് ഇന്ത്യയിലാണ് .158 താരങ്ങളാണ് ട്രാൻസ്ഫെറിൽ എത്തിയത് , ഇത് കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് 32.8 ശതമാനം വർധനവ് വന്നിട്ടുണ്ട് , ഇത് ഏഷ്യയിലെ ശക്തികളായ ജപ്പാനിനെയും ചൈനയേക്കാളും കൂടുതലാണ് .
ഐ എസ് എല്ലിൽ രണ്ട് പുതിയ ടീമുകളുടെ വരവും ഐ ലീഗിൽ വിദേശ താരങ്ങളുടെ എണ്ണവും ഉയർന്നത് ഇത് കൂടുതൽ താരങ്ങളെ എത്തിക്കാൻ സഹായിച്ചു .ഐ എസ് എൽ നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാണികളും വ്യൂവേർഷിപ്പും ഉള്ള ലീഗ് ആയി മാറിയിരിക്കുകയാണ് .മൂന്നാം സീസണിൽ 216 മില്യൺ ആയിരുന്നു ടെലിവിഷൻ വ്യൂവേർഷിപ്പ് .ഈ സീസണിൽ ആദ്യ മൂന്ന് ആഴ്ചകളിൽ തന്നെ 81 മില്യൺ വ്യൂവേർഷിപ്പ് റെക്കോർഡ് നേടിയിരിക്കുകയാണ് .
ഐ എസ് എല്ലിൽ വിന്റർ ട്രാൻസ്ഫെറിൽ 11 താരങ്ങളെയാണ് ക്ലബ്ബ്കൾ സൈൻ ചെയ്തത് , ഇതും ഇന്ത്യയെ ഏഷ്യയിൽ ഒന്നാമത് എത്തിക്കാൻ സഹായിച്ചു . കൂടാതെ ചൈന വിദേശ താരങ്ങളുടെ എണ്ണം കുറച്ചതും ഇന്ത്യയെ ഈ പട്ടികയിൽ ഉയർത്തി .ട്രാൻസ്ഫെറിനായി പണം ചിലവഴിച്ച ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പട്ടികയിൽ ഇന്ത്യ മൂന്നാമതാണ് .ചൈനയുടെയും ജപ്പാന്റെയും പിറകിൽ ഇന്ത്യ ചിലവഴിച്ചത് 36.3 മില്യൺ ഡോളറാണ് .ഇന്ത്യൻ സൂപ്പർ ലീഗിൽ ഓരോ താരത്തിന് ചിലവഴിച്ച തുക കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു .
ബെംഗളൂരു എഫ് സിയുടെ വെനുസ്വേലൻ സ്ട്രൈക്കർ മികു ആണ് ഐ എസ് എല്ലിലെ ഏറ്റവും വിലകൂടിയ താരം. 499,930 അമേരിക്കൻ ഡോളറാണ് മിക്കുവിന്റെ പ്രതിഫലം. 3.17 കോടി രൂപയോളും വരുമിത്.
രാണ്ടാമതായി സെപ്റ്റംബറിലെ കണക്കു പ്രകാരമുള്ള പ്രതിഫല കണക്കിൽ ബ്ലാസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് ബെർബറ്റോവ് ആണ്. 358,942 ഡോളറാണ് ബെർബയുടെ പ്രതിഫലം ,ഇത് 2.27 കോടി രൂപയാണ്..
കൂടെ റോബി കീനിന് 400000 ഡോളറാണ് പ്രതിഫലം 2.5 കോടിയോളം രൂപ.
0 comments:
Post a Comment