മലേഷ്യയിൽ നടക്കുന്ന എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾക്കായാണ് ഇന്ത്യൻ അണ്ടർ 16 ടീം വിദേശ പര്യടനങ്ങൾ നടത്തുന്നത് .ഇതിന്റെ ആദ്യ ഭാഗമായി ദുബായിലും ഖത്തറിലും മികച്ച പ്രകടനങ്ങൾ കാഴ്ച്ച വെച്ച് , അവിടത്തെ ക്ലബ്ബ്കളുമായി കളിച്ച ഓരോ മത്സരങ്ങളും വിജയിച്ച് കുതിപ്പിലാണ് ഇന്ത്യൻ ചുണക്കുട്ടികൾ .
ഇനി അടുത്തതായി മാർച്ച് 21 ന് ഇന്ത്യൻ ടീം ഹോങ്കോങ്ങിലേക്ക് തിരിക്കും .ഉയർന്ന നിലവാരമുള്ള എതിരാളികൾക്കെതിരായി ടീമിന് അനുയോജ്യമായ മത്സരം ഉറപ്പുവരുത്തുന്നതിന് നാല് രാജ്യങ്ങളുടെ ടൂർണമെന്റുകളും ഇന്ത്യൻ എഫ് എ പദ്ദതി ഇടുന്നുണ്ട് .
ടീമിലെ ഏക മലയാളി സാനിദ്യം ശഹ്ബാസ് അഹ്‌മദ് ആണ് .അരിമ്പ്ര ബിരിയപ്പുറം മൂത്തേടത്തിൽ ബഷീറിന്റെയും സൗദയുടെയും പുത്രനാണ് ശഹ്ബാസ് .U 16 സാഫ് കപ്പിലും , എ എഫ് സി ചാമ്പ്യൻഷിപ്പ് യോഗ്യത മത്സ്യങ്ങളിലും , ഖത്തറിൽ നടന്ന സന്നാഹ മത്സരങ്ങളിൽ എല്ലാം കഴിവ് തെളിയിച്ച് ആദ്യ ഇലവനിലെ നിറ സാനിദ്യമാണ് ശഹ്ബാസ്.
0 comments:
Post a Comment