Thursday, February 1, 2018

പരിശീലനത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് തെരെഞ്ഞെടുത്തതെന്തിന് ? U 17 ലോകകപ്പ് താരം ധീരജ് സിങിന് പറയാനുള്ളത് ഇങ്ങനെ ..




ഫിഫ അണ്ടർ 17 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ധീരജ് സിങ് ലോക ശ്രദ്ധ നേടി കഴിഞ്ഞിരിക്കുന്നു , നിലവിൽ താരം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിൽ പരിശീലനം നടത്തി വരികയാണ് . വിദേശ ക്ലബ്ബ്കളിൽ  ട്രിയൽസിനായി  പോകുന്നത് വരെയാണ്  താരം ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം നടത്തുന്നത് .


മറ്റു എസ്‌ എൽ ക്ലബ്ബ്കൾ ഉള്ളപ്പോൾ ബ്ലാസ്റ്റേർസ് തെരെഞ്ഞെടുത്തതെന്തിനെന്ന് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ ധീരജിന് പറയാനുള്ളത് ഇങ്ങനെ ..

"മുൻ ഇംഗ്ലണ്ട് ഗോൾ കീപ്പറും ബ്ലാസ്റ്റേർസ് ഹെഡ് കോച്ചുമായ ഡേവിഡ് ജെയിംസ് ഉള്ളതാണ് ധീരജിനെ ബ്ലാസ്റ്റേഴ്സിലേക്ക് ആകര്ഷിച്ചത് .മറ്റ് ക്ലബ്ബ്കളും ട്രെയിനിങ് നടത്താൻ എന്നെ ക്ഷണിച്ചിരുന്നു , പക്ഷെ ബ്ലാസ്റ്റേർസ് ആയിരുന്നു ആദ്യം എന്നെ സമീപിച്ചത് , അത് കൊണ്ടും ഞാൻ ബ്ലാസ്റ്റേർസ്‌ തെരെഞ്ഞെടുത്തു ..ധീരജ് പറയുന്നു .ഡേവിഡ് ജെയിംസിന്റെയും മറ്റ് സീനിയർ താരങ്ങളോടൊപ്പം ട്രെയിനിങ് ചെയ്യുന്നത് എന്നെ യൂ കെ യിൽ ട്രിയൽസിൽ സഹായിക്കും ധീരജ് കൂട്ടി ചേർത്തു .വലിയ ആരാധക പിന്തുണയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ  ഭാഗമാകാൻ അവസരം ലഭിച്ച സന്തോഷത്തിൽ കൂടിയാണ് ധീരജ് .  


0 comments:

Post a Comment

Blog Archive

Labels

Followers