Saturday, February 10, 2018

സ്റ്റീഫൻ കോൺസ്റ്റന്റൈന് 25 % ശമ്പളത്തിൽ വർധനവ് നൽകാൻ തയ്യാറായി എ ഐ എഫ് എഫ്




കഴിഞ്ഞ ദിവസങ്ങളിൽ ആണ് ടെക്നിക്കൽ   കമ്മിറ്റി സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ കരാർ എഫ് സി ഏഷ്യൻ കപ്പ് വരെ നീട്ടാൻ തീരുമാനം എടുത്തത് .എന്നാൽ പ്രതിമാസം 13 ലക്ഷത്തോളം ശമ്പളം ലഭിച്ചിരുന്ന  കോൺസ്റ്റന്റൈന് വർധനവ് നൽകണമെന്നായിരുന്നു അദ്ദേഹം പുതിയ കരാറിൽ ഒപ്പിടാൻ വെച്ചിരുന്ന നിബന്ദന . കോൺസ്റ്റന്റൈന്റെ അവശ്യ പ്രകാരം 20 മുതൽ 25% വർധനവ് വരുത്താൻ എഫ് തയ്യാറാണ് .ഇതിനെ കുറിച്ചുള്ള അന്തിമ തീരുമാനം എഫ് എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി എടുക്കും . എന്നാൽ ഓഫർ  കോൺസ്റ്റന്റൈൻ നിരസിച്ചാൽ കൂടുതൽ വർധനവ് നൽകാൻ ഫെഡറേഷൻ തയ്യാറകില്ല , ഒരു പക്ഷെ മറ്റൊരാളെ കണ്ടെത്തേണ്ടി വരുമെന്ന് അതികൃതർ പറയുന്നു .കോൺസ്റ്റന്റൈനുമായി ഒരു തീരുമാനത്തിൽ എത്താൻ എഫ് എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് വരും ദിവസങ്ങളിൽ അദ്ദേഹവുമായി കൂടി കാഴ്ച്ച നടത്തും

0 comments:

Post a Comment

Blog Archive

Labels

Followers