അണ്ടർ 15 ഫൈനൽ റൗണ്ട് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ സായ് ഗുവാഹത്തിയെ കീഴടക്കി എം എസ് പി സെമി ഫൈനൽ സാധ്യത സജീവമാക്കി. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് എം എസ് പി സായ് ഗുവാഹത്തിയെ തോൽപ്പിച്ചത്. 67ആം മിനുട്ടിൽ അജിത്താണ് എം എസ് പിയുടെ വിജയ ഗോൾ നേടിയത്.
ഇന്ന് വൈകിട്ട് നടക്കുന്ന ബെംഗളൂരു എഫ് സി - എഫ് സി ഗോവ മത്സരത്തിന്റെ ഫലത്തെ ആശ്രയിച്ചാകും എം എസ് പിയുടെ സെമി ഫൈനൽ പ്രവേശനം. ബെംഗളൂരു എഫ് സിക്ക് എഫ് സി ഗോവയെ മൂന്ന് ഗോൾ മാർജിനിൽ കീഴടക്കിയാൽ മാത്രമേ സെമി ഫൈനലിലേക്ക് മുന്നേറാൻ സാധിക്കു എന്നതും എം എസ് പിക്ക് പ്രതീക്ഷിയേകുന്നു ഒരു ഗ്രൂപ്പിൽ നിന്നും ഒന്നാം സ്ഥാനക്കാർക്ക് മാത്രമേ സെമി ഫൈനൽ പ്രവേശനം ലഭിക്കുകയുള്ളൂ അതുകൊണ്ട് ബെംഗളൂരു എഫ് സി എഫ് സി ഗോവ മത്സരം ഫലം എം എസ് പി നിർണായകമാണ്.
0 comments:
Post a Comment