ഐ ലീഗ് രണ്ടാം ഡിവിഷനിൽ ഇത്തവണ പതിനെട്ടു ടീമുകൾ പങ്കെടുക്കും. കേരള ബ്ലാസ്റ്റേർസ് ഉൾപ്പടെ ഐ എസ് എൽ കളിക്കുന്ന ടീമുകളുടെ റിസേർവ് ടീമുകൾക്ക് പുറമെ (എ ടി കെ , മുംബൈ സിറ്റി എഫ് സി , നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി ഒഴിച്ച് ) എഫ് സി കേരള അടക്കമാണ് അവസാന 18 ടീമുകളുടെ നിരയിൽ ഇടം പിടിച്ചിരിക്കുന്നത്.
രണ്ട് ഘട്ടങ്ങളായാണ് സെക്കന്റ് ഡിവിഷൻ മത്സരങ്ങൾ നടക്കുക. പ്രാഥമിക റൗണ്ടിൽ 18 ടീമുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാകും മത്സരങ്ങൾ. കേരത്തിന്റെ ടീമുകളായ കേരള ബ്ലാസ്റ്റേഴ്സും - എഫ് സി കേരളയും ഓരേ ഗ്രൂപ്പിൽ (ഗ്രൂപ്പ് ബി യിൽ ) കൊമ്പ് കോർക്കും .
ഹോം, എവേ രീതിയിലാകും മത്സരങ്ങൾ നടക്കുക. ശേഷം ഒരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർക്ക് ഫൈനൽ റൗണ്ടിന് യോഗ്യത ലഭിക്കും. പക്ഷേ ഏതെങ്കിലും ഐ എസ് എല്ലിന്റെ റിസർവ് ടീമിനാണ് ആദ്യ രണ്ടു സ്ഥാനങ്ങൾ ലഭിച്ചാൽ അവരെ ഒഴിവാക്കി അടുത്ത ക്ലബ്ബിന് ഫൈനൽ റൗണ്ട് യോഗ്യത ലഭ്യമാകും. ഫൈനൽ റൗണ്ട് മത്സരങ്ങൾ ഒരു സെന്ട്രൽ വേദിയിലാകും നടക്കുക. അതിൽ വിജയിക്കുന്നവർക്ക് മെയിൻ ലീഗിന് യോഗ്യത ലഭിക്കും.
പ്രാഥമിക റൗണ്ടിലെ ഗ്രൂപ്പുകൾ ഇങ്ങനെ :
Group A: Real Kashmir, Lonestar Kashmir, Delhi Dynamos FC (reserves), Hindustan FC, Delhi United, FC Pune City (reserves)
Group B: Madhya Bharat SC, FC Goa (reserves), Kerala Blasters (reserves), Ozone FA, Fateh Hyderabad AFC, FC Kerala
Group C: TRAU FC, Langsning FC, Mohammedan Sporting, JSW Bengaluru FC (reserves), Jamshedpur FC (reserves), Chennaiyin FC (reserves)
0 comments:
Post a Comment