ഇന്ത്യയുടെ ടോപ്പ് ഡിവിഷൻ ലീഗ് ആകാൻ ഒരുങ്ങുന്ന ഇന്ത്യൻ സൂപ്പർ ലീഗിന് വൻ തിരിച്ചടി . 2014ൽ ആരംഭിച്ച ലീഗ് പണവും പ്രശസ്‌ത്തിയും ആരാധക പിന്തുണയുമാണ് ഈ ലീഗിന് ഇന്ത്യൻ ഫുടബോളിന്റെ ടോപ്പ് ഡിവിഷൻ ലീഗ് ആകാൻ വഴിയൊരുക്കിയത് .ഐ ലീഗിന്റെ കുറഞ്ഞ നിലവാരവും ആരാധക പിന്തുണയില്ലായിത്തതും തന്നെയാണ് ഐ ലീഗിനെ ഐ എസ് എല്ലുമായി ലയിപ്പിക്കാൻ ചർച്ചകൾ നടന്നത് തന്നെ .ഐ എസ് എല്ലിന്റെ ഏറ്റവും വലിയ വിജയം ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കാൻ സാധിച്ചു എന്നുള്ളതാണ് .
കാണികളുടെ എണ്ണത്തിൽ വന്ന ഇടിവ് പല കാരണങ്ങളായി ഫുട്ബോൾ നിരീക്ഷകർ കാണുന്നു .2014 ഇൽ 26000 ശരാശരി അറ്റെൻഡൻസിൽ നിന്ന് ഈ സീസണിൽ 16000 ത്തിലേക്കാണ് കുറഞ്ഞത് .കേരള ബ്ലാസ്റ്റേഴ്സിന്റെ ദിമിറ്റർ ബേര്ബതോവും എ ടി കെ യുടെ റോബീ കീനെ ഒഴിച്ചു ബാക്കി ടീമുകളിൽ വലിയ പേരുകൾ ഇല്ലാത്തതാണ് കാരണമെന്ന് ചില നിരീക്ഷകർ പറയുന്നു .പക്ഷെ യഥാർത്ഥ കാരണങ്ങൾ ഇതല്ലെന്ന് വ്യക്തമാണ് . മാർക്യു താരങ്ങൾ ഉണ്ടായിട്ടും കേരളത്തിലും കൊൽക്കത്തയിലും ഇടിവ് വന്നിട്ടുണ്ട് . പ്രധാന കാരണം ടീമിന്റെ മോശമായ തുടക്കം തന്നെയാണ് .
നോർത്ത് ഈസ്റ്റിലും ഡൽഹിയിലും സ്റ്റാർ സ്പോർട്സിന്റെ താല്പര്യത്തിന് സമയത്തിൽ മാറ്റം വരുത്തിയതാണ് ഈ ടീമുകൾക്ക് വിനയായത് . കഴിഞ്ഞ സീസണുകളിൽ 7 മണിക്ക് തുടങ്ങിയിരുന്ന മത്സരം ഈ സീസണിൽ 8 മണിക്കാണ് . ഇത് മോശമായ ബാധിച്ചു , രാത്രി വൈകി തിരിച്ചു വീട്ടിൽ എത്തുന്നതിനാലും ഈ പ്രദേശങ്ങളിൽ നിലവിൽ ത്തണുപ്പും കാരണമായി കാണുന്നു .
0 comments:
Post a Comment