Thursday, February 15, 2018

പ്ലെഓഫ്‌ ലക്ഷ്യമിട്ട് ഗോവയും ചെന്നൈയും നേർക്കുനേർ




ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ   ഇന്ന്  ഗോവ ഫറ്റോർഡയിലെ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ എഫ്സി ഗോവയും ചെന്നൈയിൻ എഫ്സിയും നേർക്കുനേർ...  സെമി ഫൈനലിലേക്കുള്ള പ്രവേശനം ലക്ഷ്യം വെച്ചാണ് രണ്ട്  ടീമുകളും ഏറ്റുമുട്ടുന്നത് എന്നിരിക്കെ, വീറും വാശിയും നിറഞ്ഞ ഒരു മൽസരമായിരിക്കും കാണികളെ കാത്തിരിക്കുന്നത്.

ആതിഥേയരായ ഗോവ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ഒരു ജയം അവരുടെ പ്ലേഓഫിലേക്കുളള സാദ്ധ്യത വർധിപ്പിക്കും.  എന്നാൽ കഴിഞ്ഞ മൂന്ന് മൽസരങ്ങളിലൊനിൽപോലും വിജയം കാണാതെയാണ് അവർ സ്വന്തം കളിക്കളത്തിലിറങ്ങുന്നത്. ഒരിക്കൽ ചാമ്പ്യൻ പട്ടമണിഞ്ഞിട്ടുളള ചെന്നൈയ്ക്കും കഴിഞ്ഞ രണ്ട് മൽസരങ്ങളിൽ വിജയം രുചിക്കാൻ കഴിഞ്ഞിട്ടില്ല. ഡൽഹി ഡൈനാമോസിനെതിരെ കടുത്ത പോരാട്ടത്തിനൊടുവിൽ 1-1 എന്ന സമനിലയ മാത്രമാണ് അവർക്ക് സമ്പാദിക്കാനായത്. ഈ മൽസരത്തിൽ വിജയം കാണാനായാൽ, അത് അവരെ മൂന്നാം സ്ഥാനത്തെത്തിക്കുകയും പ്ലേഓഫിലേക്കുളള പ്രതീക്ഷകൾ സജീവമാക്കി നിർത്തുകയും ചെയ്യും. ഗോവൻ കരുത്തിന് മുൻപിൽ തങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്താനായിരിക്കും ചെന്നൈ കൂടുതൽ ശ്രമിക്കുക.

0 comments:

Post a Comment

Blog Archive

Labels

Followers