പറയാൻ വാക്കുകളില്ല ഇന്ത്യൻ അണ്ടർ 16 ടീം ഇന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഇന്നത്തെ തകർപ്പൻ വിജയത്തോടെ .തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച ഇന്ത്യ 31 ആം മിനിറ്റിൽ തന്നെ ബേക്കേയിലൂടെ ലീഡ് നേടി .രോഹിത് ധനു 71 ആം മിനിറ്റിൽ ഗോൾ നേടി ഇന്ത്യയുടെ വിജയം എതിരില്ലാത്ത രണ്ട് ഗോളുകളോടെ ഗംഭീരമാക്കി . AFC U 16 ചാമ്പ്യൻഷിപ്പ് ഒരുക്കങ്ങൾക്കായാണ് ഇന്ത്യൻ ടീം ഇപ്പോൾ ഖത്തറിൽ സന്നാഹ മത്സരത്തിൽ പങ്കെടുക്കുന്നത് .ഫെബ്രുവരി മൂന്നാം തിയതി ഖത്തർ ക്ലബ്ബായ അൽ സൈലിയ യുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം .
0 comments:
Post a Comment