ജയന്റ് കില്ലേഴ്സ് എഫ് സി
ഗോകുലത്തിന് ഈ പേര് ചാർത്തികിട്ടിയത് വെറുതെയല്ല. പ്രഥമ ഐ ലീഗ് സീസണിൽ തന്നെ പ്രതാപികളായ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നിവരെ അട്ടിമറിക്കുകയും ഇന്നത്തെ മത്സരത്തിൽ ടേബിളിലെ രണ്ടാം സ്ഥാനക്കാരായ മിനർവാ പഞ്ചാബിനെ തോൽപ്പിക്കുകയും ചെയ്താണ് ഗോകുലം ഈ പേര് നേടിയത്. 75ആം മിനുട്ടിൽ ഹെൻറി കിസീക്ക നേടിയ ഗോളിനാണ് ഗോകുലം വിജയിച്ചത്. മത്സരത്തിൽ ഉടനീളം നല്ല പ്രകടനം കാഴ്ചവെച്ച ഗോകുലം നിർഭാഗ്യം കൊണ്ടാണ് ഒരു ഗോളിന് ഒതുങ്ങിയത്. അർജുൻ ജയരാജിന്റെ മികച്ച ഒരു ഷോട്ട് ബാറിൽ തട്ടിത്തെറിക്കുന്നത് അവിശ്വസനീയമായിരുന്നു.
0 comments:
Post a Comment