Friday, February 2, 2018

പുൾഗ രക്ഷകനാകുമോ ? പ്രതീക്ഷ നില നിർത്താൻ കേരളം ഇന്ന് പൂനെയെ നേരിടും




അവസാനം ബ്ലാസ്റ്റേഴ്‌സ്നായി ഇന്ന് ആ സ്വപ്ന ഇലവൻ ഇറങ്ങും, കരുതലോടെ പൂനയും.. വിജയം അത്യാവശ്യം വിഭവങ്ങളോ ആവശ്യത്തിന് പക്ഷെ, ഇതുവരെ ഉപയോഗിക്കാൻ കഴിഞ്ഞില്ല ഇതായിരുന്നു ബ്ലാസ്റ്റേഴ്‌സ് ന്റെ ഇതുവരെ ഉള്ള അവസ്ഥ. എന്നാൽ ഇന്ന് കാളിമാറും ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും യുദ്ധ മുന്നണി യിൽ ഇറക്കും.   കളത്തിൽ ഇറങ്ങുന്നത് കരുത്തുറ്റ യോദ്ധാക്കൾ തന്നെ. ശരവേഗത്തിൽ ബോൾ എതിർ പോസ്റ്റിലേക്ക് പായിക്കാൻ ഹ്യൂമും ഗുഡ്‌ജോൺ ഉം മദ്ധ്യ നിരയിൽ പാറ്റേൺ ടാങ്ക് കണക്കെ ബോള് സപ്പ്‌ളെ ചെയ്യാൻ പെക്കുസനും ബെർബയും പുൾഗയും ഏതു ആക്രമണവും സ്കെഡ് മിസൈൽ കണക്കെ പ്രതിരോധിക്കാൻ ബ്രൗണും ജിങ്കാനും പോസ്റ്റിൽ പാറപോലെ ഉറച്ചു റോയിയും.



 പന്ത്രണ്ട് മത്സരങ്ങളിൽ നിന്ന് എഴ് ജയം, ഒരു സമനില, നാല് തോൽവി എന്ന ക്രമത്തിൽ 22 പോയിന്റോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനക്കാരണ് എഫ്.സി പൂനെ. മറുവശത്ത് ഇതിനകം പതിമൂന്ന് മത്സരങ്ങൾ പിന്നിട്ട കേരള ബ്ലാസറ്റേഴ്സ് നാല് ജയം അഞ്ച് സമനില, നാല് തോൽവി എന്ന ക്രമത്തിൽ 17 പോയിന്റോടെ എഴാം സ്ഥാനത്തും നിൽക്കുന്നു. ഈ മത്സരത്തിൽ ജയിച്ചാൽ ഗോവയെ മറികടക്കാനാകുമെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് നാലാം സ്ഥാനത്ത് എത്താനാകുമെന്നു പറയാനാവില്ല. നിലവിൽ നാലാം സ്ഥാനക്കാരായ ഗോവയുമായി രണ്ടു പോയിന്റിന്റെ വ്യത്യാസം മാത്രമെ ഉള്ളുവെങ്കിലും ജാംഷെഡ്പൂരും മുംബൈ സിറ്റി എഫ്സിയും ഇതിനിടയിൽ ബ്ലാസ്‌റ്റേഴ്സിന്റെ നാലാം സ്ഥാന മോഹത്തിനു വിലങ്ങുതടിയായി നിൽക്കുന്നു. കഴിഞ്ഞ മൂന്നു സീസണുകളിലായി ഇരു ടീമുകളും ആറ് തവണ എറ്റുമുട്ടിയതിൽ നാല് മത്സരങ്ങളിലും കേരള ബ്ലാസ്‌റ്റേഴ്സിനായിരുന്നു ജയം. മൂന്ന് മുഴുവൻ പോയിന്റുകളും നേടി പ്ലേഓഫിലേക്കുളള നേരിയ സാദ്ധ്യത നില നിർത്തുകയായിരിക്കും കേരള പക്ഷത്തിന്റെ ശ്രമം.


0 comments:

Post a Comment

Blog Archive

Labels

Followers