സി കെ വിനീതുമായി ഒപ്പ് വെച്ചതിനു പിന്നാലെയാണ് ജിംഗനുമായി മാനേജ്മെന്റ് കരാറിലെത്തിയത്
അവസാന ഘട്ട ചർച്ചയിലാണ് ജിംഗനെ നിലനിർത്താൻ തീരുമാനമായത്.
വിനീതിനൊപ്പം മറ്റൊരു മലയാളി താരവുമായ റിനോ ആന്റോയെയും ക്ലബ് പരിഗണിച്ചിരുന്നു.
3.8 കോടി മുടിക്കിയാണ് ജിംഗനുമായി ധാരണയിൽ ഒപ്പ് വെച്ചത്. മൂന്ന് വർഷം നീണ്ടു നിൽക്കുന്ന കരാർ ആണ് ബ്ലാസ്റ്റേഴ്സ് ആയി ജിംഗനുളളത്
കഴിഞ്ഞ 3 സീസണിൽ കേരളത്തിന്റെ മഞ്ഞകുപ്പായം അണിഞ്ഞ ജിംഗൻ കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ്.
ഇന്ത്യ ദേശീയ ടീമിന്റെ വൻമതിൽ ആയ ജിംഗന്റെ തിരിച്ചുവരവ് ആരാധകർക്ക് ആവേശം നൽകുന്നതാണ്.
രണ്ടു താരങ്ങളെ നിലനിർത്തിയ ബ്ലാസ്റ്റേഴ്സിന് ഇനി ഡ്രാഫ്റ്റിൽ മൂന്നാം റൗണ്ടിൽ പങ്കെടുക്കാം
0 comments:
Post a Comment