ഐ എസ് എൽ സീസൺ നാലിൽ മിക്ക ക്ലബുകളും മികച്ച ഇന്ത്യൻ ഗോൾ കീപ്പറെ സ്വന്തമാക്കി കഴിഞ്ഞു. എല്ലാവരും കഴിഞ്ഞ സീസണിൽ കളിച്ച ഗോൾ കീപ്പറെ തന്നെയാണ് നിലനിർത്തിയിരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ സീസണിലെ ഗോൾ കീപ്പർ ആയ നന്ദിയെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്താൻ സാധ്യത ഇല്ല. അതിനാൽ ബ്ലാസ്റ്റേഴ്‌സ് പുതിയ ഗോൾ കീപ്പറെ ഡ്രാഫ്റ്റിൽ നിന്ന് എടുക്കേണ്ടി വരും. മൂന്ന് പേരുകൾ ആണ് ബ്ലാസ്റ്റേഴ്സിന്റെ പരിഗണനയിൽ ഉള്ളത്. ലൂയിസ് ബെറേറ്റോ, ഷിൽട്ടൺ പോൾ, കുനാൽ സാവന്ത്, ഇതിൽ കുനാൽ സാവന്ത് കഴിഞ്ഞ വർഷം ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് മത്സര പരിചയം വളരെ കുറവാണ്. ഇതിൽ ഷിൽട്ടൺ പോളിനാണ് കൂടുതൽ സാധ്യത. ഐ എസ് എൽ രണ്ടാം സീസണിൽ ഷിൽട്ടൻ ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം അത്ലറ്റികോ കൊൽക്കത്തയിൽ ആണ് കളിച്ചത്. ഈസ്റ്റ് ബംഗാളിന് വേണ്ടി ഐ ലീഗിലും കളിച്ചു പരിചയം ഉണ്ട്. സാധ്യതകൾ വെച്ച് നോക്കുമ്പോൾ ഷിൽട്ടൺ പോൾ തന്നെ ആയിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ ഗോൾ കീപ്പർ
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment