Friday, July 7, 2017

വിശാൽ കെയ്തിനെ സ്വന്തമാക്കി എഫ് സി പുനെ സിറ്റി




എഫ് സി പുനെ സിറ്റി ഗോൾകീപ്പർ വിശാൽ കെയ്തിനെ സ്വന്തമാക്കി.നിലവിൽ ഐ ലീഗിൽ ഷില്ലോങ് ലാജോങ് എഫ് സി യുടെ താരമാണ്. 

20 വയസുകാരനായ കെയ്ത് കഴിഞ്ഞ സീസണിലും എഫ് സി പുനെ സിറ്റിയിൽ ടീമിൽ ഉണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ സീസണിൽ ഒരു മത്സരം പോലും വിശാലിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഐ ലീഗിൽ വിശാൽ ഷില്ലോങ് ലാജോങിനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

നിലവിൽ അണ്ടർ 23 ടീമിലേക്ക് തിരഞ്ഞെടുത്ത വിശാലിന് കുറിച്ച് മികച്ച അഭിപ്രായമാണ് ഇന്ത്യ കോച്ച് സ്റ്റീഫൻ കോൺസ്ററന്റൻ  ഉള്ളത്.

നിലവിൽ  ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമുകൾ എല്ലാം മികച്ച ഇന്ത്യൻ ഗോൾകീപ്പർമാരെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്



കഴിഞ്ഞ സീസണിൽ  എടെൽ ബെറ്റയുടെ മികച്ച പ്രകടനം മൂലം ആദ്യ  ഇലവനിൽ ഇടം കണ്ടെത്താന് സാധിക്കാതിരുന്ന വിശാലിന് ഈ സീസണിൽ അവസരങ്ങൾ ലഭിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്

0 comments:

Post a Comment

Blog Archive

Labels

Followers