ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ അത്ലറ്റികോ ഡി കൊൽക്കത്ത ഫുട്ബോൾ ഡയറക്ടറായി മുൻ ബാംഗളൂർ ഫ്സി കോച്ചായ ആഷ്‌ലി വെസ്റ്റ്വുഡിനെ നിയമിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ നിന്നും ബിരുദം നേടിയ വെസ്റ്റ്വുടിന് ബാംഗ്ലൂർ എഫ് സി മാനേജർ എന്ന നിലയിൽ മികച്ച റെക്കോർഡ് ആണ് ഉള്ളത്.
വെസ്റ്റ്വുഡിന്റെ കീഴിൽ ബാംഗ്ലൂർ എഫ് സി രണ്ടു തവണ ജേതാക്കളായിട്ടുണ്ട്. 2015 ലു ഫെഡറേഷന് കപ്പ് സ്വന്തമാക്കാൻ സാധിച്ചു.അതിന് ശേഷം മലേഷ്യൻ ലീഗിൽ സേവനം അനുഷ്ഠിച്ചവെങ്കിലും, അടുത്ത സീസണിൽ വെസ്റ്റ് വുഡ് ഇന്ത്യയിൽ തിരിച്ചെത്തി.
ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ട് തവണ ജേതാക്കളായ കൊൽക്കത്തയിൽ ഫുട്ബോൾ ഡയറക്ടറായി ആയി ചുമതല ഏറ്റെടുക്കാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷം അറിയിച്ചു. ഇതൊരു വ്യത്യസ്ത അനുഭവമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജോസ് മോളിന ടീമിനോട് വിട പറഞ്ഞ സാഹചര്യത്തിൽ പുതിയ കോച്ചിന് വെസ്റ്റ് വുഡിന്റെ സേവനം ഗുണം ചെയ്യും
0 comments:
Post a Comment