Wednesday, July 5, 2017

ഏഷ്യകപ്പ്, യൂറോ ലീഗിൽ ഇന്ത്യ അണ്ടർ 17 ടീമിനെ കളിപ്പിക്കാൻ AIFF പദ്ധതി ഇടുന്നു.



അണ്ടർ 17 ഫിഫ ലോകകപ്പ് 100ൽ താഴേ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മറ്റൊരു ലോകകപ്പിന്റെ ആതിഥേയത്വത്തിനായി ശ്രമിക്കുന്നത്. ഇന്ത്യൻ ഫുട്ബോൾ വളർച്ചയുടെ സൂചനകളാണ് അടുത്തിടെ  ആയി നമുക്ക് കേൾക്കാൻ കഴിയുന്നത്.

 കഴിഞ്ഞ ദിവസമാണ് AIFF ഫിഫ ക്ക്‌ 2019 ലെ U 20 ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കാനുള്ള അപേക്ഷ നൽകിയത്ത്.

സാധാരണ ആയി ഏഷ്യൻ രാജ്യങ്ങളിൽ ഫിഫ ടൂർണമെന്റുകൾ  നടക്കുന്നത് കുറവണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലേക്ക്  U 20 എത്താനുള്ള സാധ്യതയും കൂടുതലാണ്.

കൂടാതെ 2023 ലെ ഏഷ്യൻ കപ്പിനുള്ള ലേലത്തിൽ പങ്കെുക്കാനും  ഇന്ത്യ തയ്യാറാണ് . കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയുടെ മികച്ച പ്രകടനമാണ് ഇതിന് AIFF ന്റെ ഊർജം.

അത് മാത്രം അല്ല ചൈന ചെയ്തത് പോലെ ഇന്ത്യ അണ്ടർ 17 ടീമിനെ വേൾഡ് കപ്പിന് ശേഷം യൂറോപ്പ്യൻ ലീഗിൽ കളിപ്പിക്കാൻ AIFF പദ്ധതി ഇടുന്നുണ്ട്.
കഴിഞ്ഞ വർഷ ചൈന U 20 ടീം ജർമൻ ബുണ്ടെസ് ലീഗിൽ നാലാം   ഡിവിഷനിൽ ചേർന്നിരുന്നു. ഇത് പോലെ യൂറോപ്പിലെ ഒരു പ്രമുഖ ലീഗിൽ U 18,U 19 വിഭാഗങ്ങൾ രണ്ടാമത്തെയോ അല്ലെങ്കിൽ മൂന്നാമത്തെയോ   ഡിവിഷനിൽ ചേരാൻ ഇന്ത്യ ആലോചിക്കുന്നുണ്ട്.


അണ്ടർ 17 ലോകകപ്പ് വിജയത്തെടൊപ്പം ഫുട്ബാളിന്റെ വളർച്ചയാണ് AIFF ഉദ്ദേശിക്കുന്നത്. 


2023 ലെ ഏഷ്യൻ കപ്പിന്റെ  ആതിഥേയതത്തിനായി ഇന്ത്യക്ക്‌ ഓസ്ട്രേലിയ, ചൈന, സൗത്ത് കൊറിയ എന്നിവരുടെ ശക്തമായ വെല്ലുവിളി മറികടക്കേണ്ടത്തുണ്ട്.
#SSMedia

0 comments:

Post a Comment

Blog Archive

Labels

Followers