ഇന്ന് ഡൽഹിയിൽ നടന്ന ചർച്ചയിൽ ഐ ലീഗ് ക്ലബ്കളുടെ ആവശ്യങ്ങൾ AIFF അംഗീകരിച്ചു.
2017-18 സീസണിൽ ഐ ലീഗിൽ ഇന്ത്യൻ സൂപ്പർ ലീഗും ഒരേ സമയം നടക്കും. ഫിഫ U 17 ലോകകപ്പിന് ശേഷം ആയിരിക്കും സീസൺ ആരംഭിക്കുക.
എന്നാൽ ഐ ലീഗ് ക്ലബുകൾ മുന്നോട്ട് വെച്ച വിദേശ താരങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല.
ഈ തീരുമാനം AIFF എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വിട്ടു.
ഐ ലീഗിന്റെ പ്രവർത്തനം,വിപണനം,പ്രൊമോഷൻ എന്നിവ നിയന്ത്രിക്കാൻ ഒരു ടാസ്ക് ഫോഴ്സ് രൂപികരിച്ചു.ലീഗ് കമ്മിറ്റി ചെയർമാൻ,FSDL അംഗം,AIFF ജനറൽ സെക്രട്ടറി,ഐ ലീഗ് സിഇഒ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയിരിക്കും.ടാസ്ക് ഫോർസിൽ ഉൾപ്പെടുന്നത്.
അതേസമയം,ഐ ലീഗിന്റെ സ്പ്രേഷണം സ്റ്റാർ സ്പോർട്സ് തന്നെ ചെയ്യാൻ തീരുമാനം ആയി.
ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ് മൽസരങ്ങളുടെ ക്രമം സ്റ്റാർ സ്പോർട്സ്, FSDL,ഐ ലീഗ് ഡിപ്പാർട്ട്മെന്റുകൾ ചർച്ച ചെയ്ത തീരുമാനിക്കും.
ട്രാവൽ അലവൻസ് ഒരു ക്ലബിന് 50 ലക്ഷം രുപയും പ്രത്യേക അലവൻസ് 20 ലക്ഷം നൽകാനും തീരുമാനിച്ചു.
0 comments:
Post a Comment