കഴിഞ്ഞ ദിവസമാണ് ഫാക്ട് അക്കാദമിയിൽ നിന്നും അതുൽ ഉണ്ണികൃഷ്ണന് മോഹൻ ബഗാനിലേക്ക് അവസരം ലഭിക്കുന്നത് .ഇതാ വീണ്ടും ഫാക്ട് ഫുട്ബാൾ അക്കാദമി ആലുവക്ക് ഒരു പൊൻ തൂവൽ കൂടി.ഫാക്ട് അക്കാദമിയുടെ പരിശീലകൻ വാൾട്ടർ ആന്റണിയുടെ മകനായ ആൽഫിൻ വാൾട്ടറിനാണ് മോഹൻ ബഗാനിലേക്ക് സെലക്ഷൻ ലഭിച്ചത് .
അച്ഛന്റെ പരിശീലനത്തിൽ തന്നെ ഫാക്ട് അക്കാദമിയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു ആൽഫിൻ .ഇന്ത്യയിലെ ബജാജ് ഏലിയൻസ് സംഘടിപ്പിച്ച ബയേൺ മ്യൂണിക് പര്യടനത്തിലും ആൽഫിൻ പങ്കെടുത്തിട്ടുണ്ട്.
കേരളത്തിന്റെ ഭാവി വാഗ്ദാനം അൽഫിൻ വാൾട്ടറിന് സൗത്ത് സോക്കേർസിന്റെ എല്ലാവിധ ആശംസകളും നേരുന്നു .
#SouthSoccers
0 comments:
Post a Comment