Wednesday, July 5, 2017

മണ്ണിനെ സ്നേഹിക്കുന്ന വിനീത്




യോദ്ധാക്കളെപ്പോലെയാണ് കാൽപന്തുകളിക്കാർ
ഈ പോരാളികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിച്ചു നൂറുകണക്കിന് ആയിരക്കണക്കിനു ഗാലറികൾ നിറയ്ക്കുന്നു. റോമേയുടെ കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി രക്തച്ചൊരിച്ചിലല്ല, മറിച്ച് പ്രതിരോധം ഭേഭിക്കാനുള്ള ശാന്തമായ പ്രവർത്തനമാണ്. അവരുടെ കളിസ്ഥലവും കാൽപ്പാദങ്ങളും വയലുകളാണ്.

 എന്നാൽ ഏതെങ്കിലും കാൽപന്തുകാരൻ വിണ്ടു കീറിയ കളിസ്ഥലങ്ങളെ വയലുകളാക്കിയിട്ടുണ്ടോ? " നിങ്ങൾ ക്ക് ഇതേല്ലാം ഒരു തമാശയാകാം. അല്ലെങ്കിൽ ഉയരങ്ങളിലേക്കുളള ഒരു ചവിട്ടുപടി" 
ഒരു നെൽപ്പാടം വേദനയിൽ പറഞ്ഞു.

 അങ്ങനെയല്ല! പല താരങ്ങളും കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ താഴേക്ക് നോക്കാറില്ല. അതിന് ഒരു അപവാദമാണ് കണ്ണൂർ കൂത്തുപറമ്പുകാരൻ C K വിനീത്. ഇൻഡ്യയിലെ ഏറ്റവും മികച്ച വിംഗർ.

 അദ്ദേഹം തന്റെ നെൽ കൃഷിയെ കുറിച്ചു ചോദിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു.
"ഒരു മകനെന്ന നിലയിൽ എന്റെ പിതാവിനെ സഹായിക്കുന്നത് എന്റെ കടമയാണ്. വീട്ടിലേക്ക് വരുന്ന സമയങ്ങളിൽ നെൽ വയലിൽ അച്ഛനെ സഹായിക്കുകയും  ചെയ്യുന്നു. കുടുംബത്തിലെ എല്ലാവരും ആവശ്യമുള്ള ജോലിയിൽ പങ്കെടുക്കുന്നു, അത്ര തന്നെ".

 " ഞങ്ങളുടെ വീടിന്റെ മുൻ വശത്താണ് ഈ വയൽ. അച്ഛൻ ജോലിയിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് ഒഴിവ് സമയങ്ങളിൽ ചെറിയ കൃഷികളെ ചെയ്തിരുന്നുള്ളൂ, ഇപ്പൊ നാല് വർഷമായി വയലിൽ സ്ഥിരമായി കൃഷി ഇറക്കുന്നുണ്ട്."കഴിഞ്ഞ സീസണിലെ താരമായ വിനീത് പറഞ്ഞു.

 വിനീതിന് മറ്റെന്തിനെക്കാളും വലുതാണ് തന്റെ കുടുംബവും ചുറ്റുപാടും. അദ്ദേഹത്തിന് അവരോടൊപ്പമുള്ള നിമിഷങ്ങൾ വിലമതിക്കാനാവാത്തതാണ്. കഴിഞ്ഞ അവധി  കാലത്ത് ബാംഗ്ലൂർ വിൽ  എൻജിനീയറായ അനിയനൊപ്പം    ചിലവിട്ട നിമിഷങ്ങളും  വിനീത്  പങ്കുവെക്കുന്നു .

 ഇത്രയും താഴ്മയുളളത് കൊണ്ടാവാം അദ്ദേഹത്തിന്
 വയലിലെ ചെളിയോ ഒന്നുംതന്നെ കൂട്ടാക്കാതെ ഇന്ത്യയിലെ മികച്ച താരത്തിന്  പ്രകൃതിയോട് ഇന്നങ്ങി ചേരാൻ ആകുന്നത്.


യാത്രകളെ ഇഷ്ടപ്പെടുന്ന വിനീത്, ഫോട്ടോഗ്രഫിയിൽ താൽപ്പര്യമുഉള്ള വ്യക്തിക്കൂടിയാണ്.

 വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി​ ഇഷ്ടപ്പെടുന്ന വിനീത് അതെ കുറിച്ച് കൂടതൽ അറിയാൻ ശ്രമിക്കുന്നയാളാണ്. പ്രകൃതിയെ സ്നേഹിക്കുന്ന വിനീത് കാടിന്റെ കാനന ഭംഗിയും കാട്ടുപൂഞ്ചോലകളുടെ നാദവുമെല്ലാം നിറഞ്ഞ ഒരു യാത്രക്ക് ആലോചിക്കുന്നതായി വിനീത് പറയുന്നു .
#SouthSoccers

0 comments:

Post a Comment

Blog Archive

Labels

Followers