Wednesday, July 5, 2017

U17 വേൾഡ്കപ്പ് 2017 ടീം പരിചയം - പാർട്ട് - 5 - യു. എസ്. എ



രാജ്യം: യു. എസ്. എ

കോൺഫെഡറേഷൻ: കോൺക്കകാഫ് (വടക്ക്, മദ്ധ്യ അമേരിക്കാ, കരീബിയന് മേഖലകൾ)


വിളിപേരുകൾ: ടീം  യു.എസ്.എ, ദ സ്റ്റാർസ് & സ്റ്രിപ്സ്, 

ശൈലി: പരമ്പരാഗത 4-4-3 , കൗണ്ടർ അറ്റാക്കിംഗ്.

കോച്ച്: ജോൺ ഹാക്ക്‌വർത്ത്

ഫിഫ U-17 വേൾഡ് കപ്പിലെ സ്ഥിരം സാന്നിധ്യമാണ് അമേരിക്ക. 1999 ന്യൂസിലൻഡ് ലോകകപ്പിൽ നാലാം സ്ഥനം നേടിയതാണ് മികച്ച പ്രകടനം. 2013 ൽ ഒഴികെയുള്ള എല്ലാ ലോകകപ്പിലും അമേരിക്കയുടെ ടീം പങ്കെടുത്തിട്ടുണ്ട്.

1999ൽ സെമിയിൽ ഓസ്ട്രേലിയയോട് തോറ്റാണ് അമേരിക്ക ടൂർണമെന്റിൽ നിന്നും പുറത്തായത്. എന്നാൽ ആ ടൂർണമെന്റിന്റെ കണ്ടുപ്പിടുത്തങ്ങളിൽ ഒന്നായിരുന്നു അമേരിക്കയുടെ തന്നെ മികച്ച താരമായ ലണ്ടൻ ഡോണോവൻ.

നാല് തവണ ക്വാർട്ടർ ഫൈനലിൽ എത്തിയ USA കഴിഞ്ഞ ലോകകപ്പിൽ നിരാശപ്പെടുത്തി. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്ത്പോകാനായിരുന്നു അമേരിക്കയുടെ വിധി.



CONCACAF U-17 ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പായിട്ടാണ് USA ഇന്ത്യയിലേക്ക് യോഗ്യത നേടിയത്. ഫൈനലിൽ മെക്‌സികോയോടാണ് തോൽവി വഴങ്ങിയത് അമേരിക്ക, ടൂർണമെന്റിൽ തോൽവി അറിയാതെയാണ് ഫൈനൽ വരെ എത്തിയത്.


ജോൺ ഹാക്ക് വർത്താണ് ടീമിന്റെ മുഖ്യ പരിശീലകൻ. മുൻ മേജർ സോക്കർ ലീഗ് കോച്ചായി ജോൺ 2005,2007 ലോകകപ്പിലും യുഎസ് കോച്ച് ആയിരുന്നു


ജോൺ പരമ്പരാഗത 4-4-2 ശൈലി പിന്തുടരുന്ന വെക്തിയാണ്. മധ്യനിരയിലുടെ കളി മെന്നയുന്ന തന്ത്രമുപയോഗിക്കുന്ന ജോൺ,കൗണ്ടർ അറ്റാക്കിങ് ശൈലി നന്നായി പ്രയോജനപ്പെടുത്തുകയും  ചെയുന്നു

ലോകകപ്പിന്റെ ഭാഗമായി 2017ൽ അർജന്റീനയിൽ നടന്ന ഇന്റർനാഷണൽ ഫെസ്റ്റിവലിൽ യുഎസ് ടീം പങ്കെടുത്തിരുന്നു​


അപകടകാരികൾ ആയ കളിക്കാർ ആരോക്കെ എന്ന് നോക്കാം


ജോഷ് സർജൻറ്: കഴിഞ്ഞ ഫിഫ U-20 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച 17 വയസുകാരനായ ജോഷ്, U 17 ലോകകപ്പിലും യുഎസിനായി ബൂട്ട് കെട്ടും. യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും ഇപ്പൊ ഈ താരത്തിന് പിന്നാലെയാണ്. 

ജോഷ് സർജൻറ്  U-17,U-20 എന്നീ ലോകകപ്പിൽ കളിക്കുന്ന രണ്ടാമത്തെ യുഎസ് താരമാണ്

കഴിഞ്ഞ ഫിഫ U 20 ലോകകപ്പിൽ 4 ഗോൾകളുമായി രണ്ടാമതായിരുന്നു ജോഷ് സർജൻറ്.

സൗത്ത് സോകേഴ്സ്സ്

0 comments:

Post a Comment

Blog Archive

Labels

Followers