ഇപ്പോൾ ഇൻഡ്യൻ ഫുട്ബോൾ ആരാധകർ ഔദ്യോഗിക ജേഴ്സിക്ക് വേണ്ടി അലയുന്നു , പക്ഷേ ഒരെണ്ണം പോലും വാങ്ങാൻ കിട്ടാനില്ല .
അതെ ഇനി കാത്തിരിപ്പിന് വിരാമം. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ജഴ്സി ഔദ്യോഗിക വില്പനക്ക് ഒരുങ്ങുന്നു .
ശിവസേനയുടെ യുവജന നേതാവ് ആദിത്യ താക്കറെ ട്വിറ്ററിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക ജേഴ്‌സി ധരിക്കണമെന്ന ആഗ്രഹവുമായി ട്വീറ്റ് ചെയ്തിരുന്നു .
ഇതിന് മറുപടിയായാണ്
ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) യുടെ ഓപ്പറേഷൻസ് മേധാവി കിഷോർ ടയ്ഡ് റി ട്വീറ്റ് ചെയ്തത് .
അണ്ടർ 17 ഫുട്ബാൾ ലോകകപ്പിന് മുന്നോടിയായി ഔദ്യോഗിക മർച്ചന്റൈസിങ് ആരംഭിക്കാനാണ് തീരുമാനം എന്ന് കിഷോർ ട്വീറ്റ് ചെയ്തു .
ട്വിറ്ററിലെ ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഈ വാർത്ത അറിഞ്ഞതിനെ തുടർന്നു അവരുടെ ആവേശം ട്വീറ്റിലൂടെ പങ്ക് വെച്ചു .
ഇന്ത്യൻ ടീമിന്റെ റാങ്കിങ്ങിൽ ഉയർച്ചയും വന്നപ്പോൾ ആരാധകർ ഔദ്യോഗിക ജേഴ്സികൾ ശേഖരിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും ഓരോ തവണയും അവർക്ക് നിരാശ മാത്രമായിരുന്നു. പുതിയ ജേഴ്സി ഏതാനും ദിവസങ്ങൾക്കു മുമ്പാണ് തുടങ്ങിയത് എന്നതിനാലാണ് സ്റ്റോറുകളിൽ ലഭ്യമല്ലാത്തത് എന്ന് നൈക്ക് അധികൃതർ പറയുന്നു . എന്നിരുന്നാലും, ടീം ഇന്ത്യയുടെ ഔദ്യോഗിക ജെഴ്സിസ് ഇപ്പോൾ അല്ല കുറച്ചു വർഷങ്ങളായി ലഭ്യമായിട്ടേയില്ല .
0 comments:
Post a Comment