മാർക്കോ മെറ്റരാസിയുടെ പകരക്കാരനായാണ് ഗ്രിഗറി എത്തുന്നത്
1972 ൽ തന്നെ കളിക്കാരനും പരിശീലകനുമായി അരങ്ങേറ്റം നടത്തിയ ഗ്രിഗറിക്ക് മികച്ച പരിചയസമ്പത്തുണ്ട് . അറുന്നൂറോളം മത്സരങ്ങളിൽ ഇംഗ്ലീഷ് ഫുട്ബോൾ ലീഗിൽ കളിച്ചിട്ടുണ്ട് . ആറ് തവണ ഇംഗ്ലണ്ടിന്റെ ദേശീയ ടീമിനെ പ്രതിനിധീകരിച്ചു.
ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റൺ വില്ലയോടൊപ്പം നാലു വർഷത്തെ പരിശീലകൻ ആകുന്നതിന് മുൻപ് പോൾസ്മൗത്ത്, വിംകോംബ വാൻഡറേഴ്സ് എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ പരിശീലനം നടത്തി . ഗ്രിഗറിയുടെ മാർഗനിർദേശത്തിൽ ആസ്റ്റൺ വില്ല 2000ലെ എഫ്.എ. കപ്പ് മത്സരത്തിൽ റണ്ണറപ്പ് നേടി, പഴയ വെംബ്ലി മൈതാനത്തിൽ എഫ്.എ. കപ്പ് ഫൈനലിൽ ചെൽസിയോടാണ് തോറ്റത് . 2002 ൽ ആസ്റ്റൺ വില്ലയെ വിട്ടുപിരിഞ്ഞപ്പോൾ, ഇംഗ്ലീഷ് ഫുട്ബോളിന്റെ ഡേർബി കൗണ്ടിന്റെയും ക്യൂൻസ് പാർക്ക് റേഞ്ചേഴ്സിന്റേയും തലവനായിരുന്നു ഗ്രിഗറി. അതിനു ശേഷം മക്കാബീ ആഹി നസറേത്തിലും എഫ്എൽ അശ്ദോദിനിലും അദ്ദേഹം രണ്ട് ക്ലബ്ബ്കളുടെ പ്രരിശീലിപ്പിച്ചതിനു ശെഷം കസാഖിസ്ഥാനിലേക്ക് മാറി. അവിടെ അദ്ദേഹം എഫ്.സി. കൈരത്ത് ക്ലബ്ബിനെ പരിശീലിപ്പിച്ചു.
സൗത്ത് സോക്കേർസ്
0 comments:
Post a Comment