Sunday, July 2, 2017

U17 വേൾഡ്കപ്പ് 2017 ടീം പരിചയം - പാർട്ട് - 4 - ഇംഗ്ലണ്ട്



രാജ്യം : ഇംഗ്ലണ്ട്

കോൺഫെഡറേഷൻ : യുവേഫ ( യൂറോപ്പ്)

വിളിപേരുകൾ : ദ ത്രീ ലയൺസ്, യങ് ലയൺസ്

ശൈലി : പരമ്പരാഗത 4-3-3 ശൈലി
കോച്ച്​ : സ്റ്റീവ് കൂപ്പർ 


ഇംഗ്ലണ്ട് ദേശീയ ടീമിന്റെ അതെ അവസ്ഥ തന്നെയാണ്​ ഈ യുവ താരങ്ങളൂടെത്തും. ലോകത്തിലെ തന്നെ മികച്ച ടീം ആയിരിക്കുന്നിട്ടു കൂടെ ഫിഫ ടൂർണമെന്റകളിൽ മോശം റെക്കോർഡാണ് ഇംഗ്ലണ്ടിന് ഉള്ളത് . 

2007,2011&2015 എന്നീ ലോകകപ്പിൽ  ആണ് ഇംഗ്ലണ്ട് പങ്കെടുത്തിട്ടുളളത്.
2007 ലും 2011 ലും ക്വാർട്ടർ ഫൈനലിൽ എത്തിയത് ആണ് മികച്ച പ്രകടനം, രണ്ടു ടൂർണമെന്റിലും  ജർമനിയോട് തോൽവി വഴങ്ങിയാണ്​ ഇംഗ്ലണ്ട് പുറത്തായത്. 2011 മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റർലിങ് പോലുള്ള  സൂപ്പർ താരങ്ങൾ ഉണ്ടായിരുന്നിട്ട് കുടെ മോശം പ്രകടനമാണ് ഇംഗ്ലണ്ട് നടത്തിയത്.

2015ൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്ത് പോകാൻ ആയിരുന്നു ഇംഗ്ലണ്ടിന്റെ വിധി.



യുവേഫ U-17  ടൂർണമെന്റിൽ റണ്ണർ അപ്പായി യാണ് ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് എത്തുന്നത് . ഫൈനലിൽ സ്പെയിനോട് ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട്  പരാജയപ്പെട്ടത്.
ടൂർണമെന്റിൽ തുടർച്ചയായ 11 ജയങ്ങൾ നേടിയാണ് ഇംഗ്ലണ്ട് ഫൈനലിൽ എത്തിയത്.
ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ഇംഗ്ലണ്ട് കിരീട സാധ്യതയിൽ മുൻ പന്തിയിലാണ്‌ 

സ്റ്റീവ് കൂപ്പർ ആണ് ത്രീ ലയൺസിന്റെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. 2008ൽ  ലിവർപൂൾ യൂത്ത് അക്കാദമിയിൽ​ പരിശീലകൻ ആയ സ്റ്റീവ് 2014 മുതൽ ഇംഗ്ലണ്ടിന്റെ U-16,U-17 കോച്ചായി പ്രവർത്തിച്ചു വരുന്നു.

പരമ്പരാഗത 4-3-3 ശൈലിയാണ് വക്താവാണ് സ്റ്റീവ്.
 ഇൗ ശൈലി പിന്തുടരുന്ന ഇംഗ്ലണ്ട് കഴിഞ്ഞ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ യോഗ്യത റൗണ്ടിൽ​ ഉൾപടെ 33 ഗോൾ കളാണ് അടിച്ചു കൂട്ടിയത്.
മികച്ച ആക്രമണക്കാരികളും സാങ്കേതിക മികവുള്ള  മധ്യനിരയും ഇംഗ്ലണ്ടിന്റെ ശക്തി


അപകടകാരികളായ കളിക്കാർ ആരൊക്കെയെന്ന് നോക്കാം

 ലിവർപൂളിന്റെ രഹിയൻ ബ്രീസ്റർ, മാഞ്ചസ്റ്റർ സിറ്റിയുടെ ജഡൺ സഞ്ചോ എന്നിവരാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തിന് കരുത്തു പകരുന്നത്.
ഇരുവരും 31 മൽസരങ്ങളിൽ നിന്ന് 23 ഗോൾകളാണ് അടിച്ച് കൂടിയത്. 

ജോർജ് McEachran ആണ് ഇംഗ്ലണ്ടിന്റെ മധ്യനിരയുടെ കരുത്ത്.
പ്രതിരോധ കീറിമുറിച്ചു പാസുകൾ നൽകാൻ ജോർജിനെയാണ് ഇംഗ്ലണ്ട് കൂടുതലും ആശ്രേയിക്കുന്നത്

ജോനാഥൻ പൻസോയാണ് ഇംഗ്ലണ്ടിന്റെ പ്രതിരോധത്തെ നയിക്കുന്നത്.
ഇംഗ്ലണ്ട് U-16 ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയാണ് പൻസോ

സൗത്ത് സോക്കേർസ് 

0 comments:

Post a Comment

Blog Archive

Labels

Followers