നവംബർ 2018 ഇൽ നടക്കാനിരിക്കുന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ഒരു മത്സരം നടത്താൻ ബി സി സി ഐ കേരള ക്രിക്കറ്റ് അസോസിയേഷന് അനുവദി കൊടുത്തിരിക്കുകയാണ് .സൂചനകൾ അനുസരിച്ച് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരം നടത്താനാണ് കെ സി യെ യുടെ ആദ്യ ശ്രമങ്ങൾ . കൊച്ചിയിൽ നടത്താൻ കഴിഞ്ഞില്ലെങ്കിൽ ആയിരിക്കും തിരുവനന്തപുരത്ത് മത്സരം നടത്തുക .
കെ സി യേക്ക് കൊച്ചി ജി സി ഡി എ യും അത് പോലെ ട്രിവാൻഡ്രം സ്പോർട്സ് ഹുബ്ബ്‌മായും കരാർ ദാരണയുണ്ട് , അത് കൊണ്ട് ഈ രണ്ട് സ്റ്റേഡിയത്തിലും ക്രിക്കറ്റ് മത്സരം നടത്താനുള്ള അവകാശമുണ്ട് .
2014 ഇൽ ആയിരുന്നു അവസാനമായി കൊച്ചി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് നടന്നത് , അതിന് ശെഷം നാല് വർഷമായി ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായി ഫുട്ബോൾ മത്സരം മാത്രമാണ് നടന്ന് വരുന്നത് .2017 ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോളും ഇതേ വേദിയിൽ നടന്നിരുന്നു .
ഇതിന് ഒരു അറുതി വരുത്താനാണ് കെ സി യുടെ നീക്കം . കെ സി എ കൊച്ചി സ്റ്റെഡിയത്തിനായി 10 കോടി രൂപയോളം മുടക്കിയിരുന്നു കൂടാതെ ഒരു കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ജി സി ഡി എ യുടെ കയ്യിലും ഉണ്ട് .അത് കൊണ്ട് നവംബറിൽ സ്റ്റേഡിയം വിട്ട് കിട്ടാനുള്ള ശ്രമങ്ങൾ നടത്തുകയാണ് കെ സി എ . പക്ഷെ ഒക്ടോബറിൽ തന്നെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ തുടങ്ങുമെന്നതിനാൽ കെ സി എ യുടെ ഡിമാൻഡ് ജി സി ടെ എ യും കേരള ഫുട്ബാൾ അസോസിയേഷനും അംഗീകരിച്ചു കൊടുക്കാൻ സാധ്യത ഇല്ല .
0 comments:
Post a Comment