ഈ സീസണിൽ ഗംഭീരമായി ത്രില്ലർ അവസാനത്തോടെ അവസാനിച്ച ഐ ലീഗിന്റെ ഭാവി എന്താകുമെന്ന് അറിയാതെയാണ് ഓരോ ക്ലബ്ബ്കളും ആരാധകരും .കഴിഞ്ഞ സീസണെ അപേക്ഷിച്ച് 6500 ശരാശരി അറ്റെൻഡൻസിൽ നിന്ന് 10210 എന്ന സംഖ്യയിലേക്ക് 58 ശതമാനം ഉയർന്നതും ഐ ലീഗിന്റെ ഈ സീസണിൽ മറ്റൊരു നേട്ടമാണ് . എല്ലാവരും കാത്തിരിക്കുന്നത് ഓരേ ഒരു ഉത്തരത്തിനാണ് . എന്താണ് ഇന്ത്യൻ ഫുട്ബാളിന്റെ റോഡ് മാപ്പ് .കഴിഞ്ഞ സീസണിൽ കൊൽക്കത്തൻ വമ്പന്മാരെ ഉൾപ്പെടുത്തി ഐ എസ് എൽ ഐ ലീഗ് ലയനം പരാജയപ്പെട്ടതും തുടർന്ന് ഐസ്വാളിന്റെ ഭീഷണിയുമൊക്കെ കാര്യങ്ങൾ അവതാളത്തിലായി .
ഐ എസ് എല്ലിനെ ഇന്ത്യൻ ഫുട്ബോളിന്റെ ടോപ്പ് ഡിവിഷൻ ആകാമെന്ന ലക്ഷ്യത്തോടെ ഫെഡറേഷനും ഐ എം ജി റിലൈൻസും കരുക്കൾ നീക്കിയിട്ടും നടന്നില്ല . അവസാനം എ എഫ് സി -ഫിഫ ഇടപെട്ട് ഒരു വർഷത്തേക്ക് രണ്ട് ലീഗും സമാന്തരമായി നടത്താൻ ഷോർട്ട് ടേം പദ്ദതിയായി തീരുമാനിച്ചു .ഫിഫ U 17 ലോകകപ്പ് കഴിഞ്ഞാൽ ഉടൻ മിഡ് ടെം ലോങ്ങ് ടെം പദ്ദതി കൊണ്ട് വരുമെന്ന് ഫിഫ തീരുമാനിച്ചു . ഇതിനായി ഫിഫ - എ എഫ് സി അതികൃതർ ഫിഫ U 17 ലോകകപ്പ് വേളയിൽ ഇന്ത്യയിൽ എത്തി ഐ എസ് എൽ - ഐ ലീഗ് ക്ലബ്ബ്കളുമായി ചർച്ചകൾ നടത്തി .ലോകകപ്പിന് ശെഷം ഇന്ത്യൻ ഫൊട്ബാൾ രൂപ രേഖ തയ്യാറാക്കി എ എഫ് സി ഫെഡറേഷന് നൽകിയതായും ചില റിപോർട്ടുകൾ വന്നിരുന്നു .
The Asian Football Confederation members meet with AIFF, I-League and ISL representatives in Kuala Lumpur.(AIFF)
പക്ഷെ വിജയകരമായി U 17 ലോകകപ്പിന് ഇന്ത്യ ആതിഥേയം വഹിച്ചു ഫിഫയുടെ പ്രശംസ നേടി നിൽക്കുന്ന വേളയിൽ ആ ഞെട്ടിപ്പിക്കുന്ന വാർത്ത വന്നത് . എ ഐ എഫ് എഫ് കമ്മിറ്റി തെരെഞ്ഞെടുപ്പിൽ നിയമ ലംഘനം നടത്തി എന്ന് പറഞ്ഞ് കോടതിയെ സമീപിച്ചതിനെ തുടർന്ന് ഫെഡറേഷൻ കമ്മിറ്റിയെ ഹൈ കോടതി റദ്ദാക്കിയതായിരുന്നു ആ വാർത്ത . ഇന്ത്യൻ ഫുട്ബാൾ രൂപ രേഖ തയ്യാറകാനുള്ള വലിയൊരു കുരുക്ക് മറികടക്കാൻ ഫെഡറേഷൻ ശ്രമിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ തീരുമാനം . പിന്നീട് സുപ്രീം കോടതി ഇടപ്പെട്ട് ഫെഡറേഷനെ തുടരാൻ അനുവദിക്കുകയും പുതിയ എലെക്ഷൻ രൂപീകരിക്കാനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഭാസ്കർ ഗാംഗുലിയെയും മുൻ എലെക്ഷൻ കമ്മിഷണർ ഖുറേഷിയെയും ചുമതലപ്പെടുത്തി .
എ ഐ എഫ് എഫ് കോൺസ്റ്റിട്യൂഷൻ വിലയിരുത്തി സമർപ്പിക്കാനാണ് ഇവരെ ചുമതലപ്പെടുത്തിയിരിക്കുന്നത് . ഇവരുടെ നിർണയം സമർപ്പിച്ചതിന് ശെഷം കോടതിയുടെ നിർദേശത്തിനായി കാത്തിരിക്കുകയാണ് ഫെഡറേഷൻ . ഇതിന്റെ ഇടയിൽ സ്തംഭിച്ച് നിൽക്കുന്നത് ഇന്ത്യൻ ഫുട്ബാളിന്റെ ഭാവി രൂപ രേഖയാണ് . ചോദ്യങ്ങൾ ഒരുപാട് ബാക്കി .ഐ എസ് എൽ - ഐ ലീഗ് പൂർണമായും ലയിപ്പിക്കുമോ? അതോ സൂപ്പർ കപ്പ് നടക്കുന്നത് പോലെ 16 ടീമുകൾ ആയിരിക്കുമോ ? , അതോ കൊൽക്കത്തൻ വമ്പന്മാരെ ഉൾപ്പെടുത്തി ഐ ലീഗിൽ നിന്ന് നാലു ടീമുകളെ ഉൾപ്പെടുത്തിയുള്ള ലായനമോ ? അതോ ഇത് പോലെ രണ്ട് ലീഗും സമാന്തരമായി തുടരുമോ ?? അതിന് ഉപരി ഫിഫ - എ എഫ് സി നിലവിലെ മൗനവും ഒരു ചോദ്യ ചിഹ്നമാണ് . അതെ " ദി ഗ്രേറ്റ് ഇന്ത്യൻ ഫുട്ബോൾ സര്ക്കസ് " തുടങ്ങിയിട്ടേ ഉളളൂ....തുടരും ....
0 comments:
Post a Comment