Saturday, March 10, 2018

ബ്ലാസ്സ്‌റ്റേഴ്‌സിനായി പന്ത് തട്ടാന്‍ അങ്ങാടിപ്പുറം സ്വദേശി ശഹജാസും



മാർച്ച്‌ 15 ആരംഭിക്കുന്ന ഐ ലീഗ്‌ സെക്കന്റ്‌ ഡിവിഷന്‍ ടൂർണ്ണമെന്റിൽ കേരള ബ്ലാസ്സ്‌റ്റേഴ്‌സിന്‌ വേണ്ടി അങ്ങാടിപ്പുറം സ്വദേശി ശഹജാസ് തെക്കന്‍ ബൂട്ടണിയും. 2016ല്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സുബ്രതോ കപ്പ് ടൂര്‍ണമെന്റില്‍ കേരളാ ടീമിനുവേണ്ടി ബൂട്ടണിഞ്ഞ ശഹജാസ് 2017 കേരളാ ടീം (UNDER 19) അംഗവും മാസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ സംഘടിപ്പിച്ച റിലൈന്‍സ് ഫൌണ്ടേഷന്‍ കോളേജ് ലെവല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച കൊച്ചി കോളേജ് ടീം അംഗവുമായിരുന്നു. ഗോഗുലം കേരളാ എഫ്സി ഐ ലീഗ് ക്ലബ്‌ (അണ്ടര്‍ ഇരുപത്തി മൂന്ന് വിഭാഗം) താരമായ ശഹജാസ് അങ്ങാടിപ്പുറം സ്വദേശി തെക്കന്‍ സുബൈര്‍ - ശറഫുന്നീസ ദമ്പതികളുടെ മകനാണ്
 

0 comments:

Post a Comment

Blog Archive

Labels

Followers