Wednesday, March 21, 2018

എഫ്സി കേരളക്കിന്ന് രണ്ടാമങ്കം



ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ കേരളത്തിന്റെ സ്വന്തം ചെമ്പട സ്വന്തം തട്ടകത്തിൽ പോരിനിറങ്ങുന്നു. മധ്യ ഭാരത് എസ് സിയുമായാണ് എഫ്സി കേരള കൊമ്പ് കോർക്കുന്നത്. ഇന്ന് വൈകീട്ട് നാല് മണിക്ക് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. കരുത്തരായ ഫത്തേഹ് ഹൈദ്രാബാദിനെ തകർത്ത ആത്മവിശ്വാസത്തിലാണ് ചെമ്പട. അതേ സമയം എഫ് സി ഗോവയിൽ നിന്നേറ്റ കനത്ത പരാജയത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ തയ്യാറായാണ് മധ്യഭാരത് തൃശ്ശൂരിൽ എത്തുന്നത്. "എതിരാളികൾ എല്ലാവരും കരുത്തൻമാരാണ്. ഓരോ മത്സരത്തിലെയും ഫൈനൽ വിസിൽ വരെ ഓരോ നിമിഷവും നിർണ്ണായകം തന്നെയാണ്. എന്നാലും എതിരാളികൾ ആരെന്ന് നോക്കാതെ, ആസ്വദിച്ചും ആക്രമിച്ചും കളിക്കുകയാണ് എഫ്സി കേരള ചെയ്യുക." എഫ് സി കേരള പ്രധാന പരിശീലകൻ ടി ജി പുരുഷോത്തമൻ പറഞ്ഞു.

0 comments:

Post a Comment

Blog Archive

Labels

Followers