രാഹുൽ.. രാഹുൽ.. രാഹുൽ...
ഈ പേര് മലയാളി ഫുട്ബോൾ പ്രേമികൾ അത്ര പെട്ടെന്ന് മറക്കില്ല.. ഒരുപാട് ഇതിഹാസതാരങ്ങൾക്ക് ജന്മം നൽകിയ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും മറ്റൊരു താരോദയത്തെ നമുക്ക് ലഭിക്കുന്നു.. അതും മുൻഗാമികൾക്കൊന്നും ലഭിക്കാത്ത താരപരിവേഷവുമായ്.. ലോകകപ്പിന്റെ കളിക്കളത്തിൽ ആദ്യമായി ബൂട്ടുകെട്ടിയ മലയാളി എന്ന ലേബലും രാഹുൽ നേടി കഴിഞ്ഞു . വെള്ളിയാഴ്ച്ച നടന്ന ഹീറോ സൂപ്പർ കപ്പ് യോഗ്യത മത്സരത്തിലും നമ്മൾ കണ്ടു ഈ പ്രതിഭയുടെ അവിസ്മരണീയ പ്രകടനം .
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ മുംബൈ സിറ്റി എഫ് സി മറന്നപോലെ അവർ കളിക്കുന്നത് 17 വയസ്സ് പ്രായം വരുന്ന ഇന്ത്യൻ ആരോസിനോടാണെന്ന് , അല്ലെങ്കിൽ രാഹുലും കൂട്ടരും കാണിച്ചു കൊടുക്കുകയായിരുന്നു . കരുത്തരായ മുംബൈ സിറ്റി എഫ് സി യെ വെട്ടിച്ച് അഞ്ചു തവണ ഗോൾ വല കുലുക്കാൻ ശ്രമിച്ചപ്പോഴും രാഹുൽ തളർന്നില്ല . ആറാം തവണ കരുത്തനായ വിദേശ പ്രതിരോധം താരമായ ഗോയനെ വീഴ്‌ത്തി ഗോൾ വലയം കുലുക്കിയപ്പോഴും ആഘോഷിച്ചില്ല - അറിയാമായിരുന്നു മലയാളി താരം രാഹുലിന് ഗോളുകൾ ഇനിയും നേടാനാവും തനിക്കെന്ന് .
രാഹുലിന്റെ പ്രകടനത്തെ ദേശീയ മാധ്യമങ്ങൾ അടക്കം പ്രശംസ കൊണ്ട് മൂടുകയാണ്.. ഇപ്പോൾ മാത്രമല്ല അണ്ടർ 17 ലോകകപ്പിൽ തന്നെ വിസ്മയിപ്പിക്കാൻ തുടങ്ങിയിരുന്നു ഈ താരം . ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കക്കു എതിരെ പ്രതിരോധത്തിന്റെ ചക്രവ്യൂഹം ചമച്ചും രണ്ടാം മത്സരത്തിൽ കൊളംബിയക്കെതിരെ ആക്രമണത്തിന്റെ തേര് തെളിച്ചും രാഹുൽ കളിക്കളത്തിൽ നിറഞ്ഞു നിന്നു.. ഏത് പൊസിഷനിലും ഉപയോഗിക്കാവുന്ന ഒരു തുറുപ്പു ചീട്ടായിട്ടാണ് രാഹുലിനെ ഇന്ത്യൻ പരിശീലകൻ നോർട്ടൻ കാണുന്നത്.. അന്ന് രാഹുലിന്റെ ഷോട്ട് ബാറിൽ തട്ടി തെറിച്ചപ്പോൾ ഗാലറി മാത്രമല്ല ഇന്ത്യ മുഴുവൻ ഒരു വേള സ്തബ്ധരായിപ്പോയി..അത് ഗോൾ ആയിരുന്നേൽ ഒരു പക്ഷെ കളിയുടെ ഗതിയും മാറുമായിരുന്നു..
വെള്ളിയാഴ്ച്ച ഹീറോ സൂപ്പർ കപ്പിൽ അഞ്ചു വിദേശ താരങ്ങളടങ്ങുന്ന മുംബൈ സിറ്റിയെ 103 മിനിറ്റ് പിടിച്ചു നിർത്തി പതിനേഴ് വയസ്സ് വരുന്ന രാഹുലും കൂട്ടരും കീഴടങ്ങിയെങ്കിലും , ഇന്ത്യൻ ചുണക്കുട്ടികൾ മുംബൈ എഫ് സിയെ പഠിപ്പിച്ചു നാണം കെട്ട തോൽവി മാത്രമല്ല ..നാണം കെട്ട ജയവുമുണ്ടെന്ന് ..
0 comments:
Post a Comment