Sunday, March 11, 2018

രണ്ടാം അങ്കത്തിന് കച്ചമുറുക്കി പൂനെയും ബെംഗളുരുവും



ഇന്ന്  നടക്കുന്ന  ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സെമിയുടെ രണ്ടാം പാദ മത്സരത്തിൽ ആതിഥേയരായ ബെംഗളുരു എഫ്.സി,  എഫ്.സി പൂനെ സിറ്റിയെ ബെംഗളുരു ശ്രീ കാന്തീരവ സ്റ്റേഡിയത്തിൽ വെച്ച് നേരിടും. ആദ്യ പാദത്തിൽ ഗോൾരഹിത സമനില നേടിയതിനാൽ ഇരുവർക്കും ഇന്ന് രാത്രി  നടക്കുന്ന രണ്ടാം പാദ മത്സരം നിർണ്ണായകമാവും. അനുവദിച്ച സമയത്തിനുള്ളിൽ ഗോൾ നേടാനായാൽ, സമനിലയാണെങ്കിൽ കൂടി എവെ മാച്ച് കളിക്കുന്ന പൂനെ സിറ്റിക്കാവും ഫൈനലിലേക്കുള്ള വാതിൽ തുറക്കുക.

ഇതിന് മുൻപ് മൂന്ന് തവണ ഇരുവരും ഏറ്റുമുട്ടിയതിൽ, രണ്ട് മത്സരങ്ങളും ഗോൾരഹിതസമനിലയിൽ കലാശിച്ചപ്പോൾ ഒരു മത്സരത്തിൽ ബെംഗളുരു വിജയിച്ചു. (1-0)

0 comments:

Post a Comment

Blog Archive

Labels

Followers