നവംബർ 2018 ഇൽ നടക്കാനിരിക്കുന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ഒരു മത്സരം നടത്താൻ ബി സി സി ഐ കേരള ക്രിക്കറ്റ് അസോസിയേഷന് അനുവദി കൊടുത്തിരിക്കുകയാണ് .ഇതിനെ തുടർന്ന് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരം നടത്താനാണ് കെ സി എ - ജി സി ഡി എ യുമായി ചർച്ച നടത്തിയത് . ചർച്ചക്കൊടുവിലാണ് കൊച്ചിയിൽ ക്രിക്കറ്റ് മത്സരം നടത്താൻ ജി സി ഡി എ സമ്മദിച്ചത് .
2014 ഇൽ ആയിരുന്നു അവസാനമായി കൊച്ചി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് നടന്നത് , അതിന് ശെഷം നാല് വർഷമായി ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായി ഫുട്ബോൾ മത്സരം മാത്രമാണ് നടന്ന് വരുന്നത് .2017 ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോളും ഇതേ വേദിയിൽ നടന്നിരുന്നു .ഈ തീരുമാനത്തോടെ ട്രിവാൻഡറും സ്പോർട്സ് ഹബ്ബിനും ഇത് തിരിച്ചടിയാകും .കൂടാതെ കോടികൾ ചിലവഴിച്ച് ഫിഫ സ്റ്റാൻഡേർഡിൽ നിർമ്മിച്ച ഫുട്ബോൾ ടർഫ് ക്രിക്കറ്റ് മത്സരം കഴിഞ്ഞ് വീണ്ടും അതെ നിലവാരത്തിലേക്ക് എത്തുമോ എന്ന കാര്യത്തിൽ സംശയമാണ് .
0 comments:
Post a Comment